സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍ എം ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ; അവസാന തിയതി സെപ്റ്റംബര്‍ 30

google news
സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍ എം ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ; അവസാന തിയതി സെപ്റ്റംബര്‍ 30

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍കാര്‍/എയ്​ഡഡ്​/സ്വാശ്രയ എന്‍ജിനീയറിങ്​ കോളജുകളില്‍ എം ടെക്​/എം ആര്‍ക്​ പ്രവേശനത്തിന്​ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

അവസാന തിയതി സെപ്റ്റംബര്‍ 30 വരെയാണ്. വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസ്​ www(dot)admissions(dot)dtekerala(dot)gov(dot)inല്‍നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്​ത്​ നിര്‍ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്.

കോളജ്​, കോഴ്​സ്​/ബ്രാഞ്ച്​/സ്​പെഷലൈസേഷന്‍, യോഗ്യത, സീറ്റുകള്‍, സെലക്​ഷന്‍ നടപടിക്രമം മുതലായ വിവരങ്ങള്‍ പ്രോസ്​പെക്​ടസില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഒബിസി/ ജനറല്‍ വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസ് 500 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക്​ 250 രൂപയുമാണ്. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ്​ ബാങ്കിങ് മുഖാന്തരവും ഓണ്‍ലൈനായി ഫീസ് അടക്കാം.

അതേസമയം ബി ഇ/ബി ടെക്​/ബി ആര്‍കില്‍ 60 ശതമാനം മാര്‍കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്​ ഇ ബി സി/ഒ ബി സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക്​ 54 ശതമാനം മാര്‍കും എസ്​.സി/എസ്​.ടി വിദ്യാര്‍ഥികള്‍ക്ക്​ മിനിമം പാസ്​ മാര്‍കും മതി. (എ എം ഐ ഇ/എ എം ഐ ഇ ടി ഇ പരീക്ഷകള്‍ പാസായിട്ടുള്ളവരെയും പരിഗണിക്കും. സെക്​ഷന്‍ ‘ബി’ക്ക്​ 55 ശതമാനം മാര്‍കില്‍ കുറയാതെ വേണം). ഫൈനല്‍​ സെമസ്​റ്റര്‍ എന്‍ജിനീയറിങ്​ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷ സമര്‍പിക്കാവുന്നതാണ്.

The post സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍ എം ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ; അവസാന തിയതി സെപ്റ്റംബര്‍ 30 first appeared on Keralaonlinenews.