കനത്ത മൂടൽമഞ്ഞ് : കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി

google news
കനത്ത മൂടൽമഞ്ഞ് : കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി

നെടുമ്പാശ്ശേരി: കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി.കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണിത്​.

ദുബൈയില്‍നിന്ന്​ കണ്ണൂരില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യാ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനവുമാണ് നെടുമ്പാശ്ശേരിയിലിറങ്ങിയത്​. ഉടന്‍ തിരിച്ചു പോകുമെന്ന് പറഞ്ഞ് യാത്രക്കാരെ വിമാനത്തില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്.

ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിക്കുന്നുണ്ട്.കനത്ത മഞ്ഞിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിടേണ്ടി വന്നത്. മഞ്ഞിന്‍റെ കാഠിന്യം കുറഞ്ഞാല്‍ മാത്രമേ തിരിച്ചു പോകുകയുള്ളൂ.

The post കനത്ത മൂടൽമഞ്ഞ് : കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി first appeared on Keralaonlinenews.