കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു : ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ

google news
കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു : ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ

ഇരിട്ടി : ഇരിട്ടിക്കടുത്തെ വള്ളി തോടിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവ് മരിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെയാണ് കാട്ടാനയുടെ അക്രമണമുണ്ടായത്.

ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവം. പെരിങ്കരി സ്വദേശി ചെങ്ങഴശേരി സ്വദേശി ജസ്റ്റിനാണ് മരിച്ചത് പുലർച്ചെ പള്ളിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്.കൂടെയുണ്ടായിരുന്ന ഭാര്യ ജിനി ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ കുറെക്കാലമായി ഇരിട്ടി – ആറളം മേഖലയിൽ കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ് ആറളം മേഖലയിൽ ഇതുവരെയായി ഏഴു പേർ കൊല്ലപ്പെട്ടിട്ടുണ്ട്.ഇതേ തുടർന്ന് പ്രദേശവാസികളുടെ നിരന്തര പ്രതിഷേധത്തെ തുടർന്ന് സർക്കാർ ആന മതിൽ നിർമ്മിക്കാൻ ഫണ്ടനുവദിച്ചിരുന്നു.

The post കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു : ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ first appeared on Keralaonlinenews.