കണ്ണൂർ ചാലയിൽ കഞ്ചാവുമായി പിടിയിലായ യുവാവ് റിമാൻഡിൽ

google news
കണ്ണൂർ ചാലയിൽ കഞ്ചാവുമായി പിടിയിലായ യുവാവ് റിമാൻഡിൽ

തലശേരി : ചാലയിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി പിടിയിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു മരക്കാർ കണ്ടിയിലെ തുപ്പത്തിൽ റിസ് വാനെയാണ് തലശേരി കോടതി റിമാൻഡ് ചെയ്തത്.

എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടെ യാണ് ചാല – പൊതുവാച്ചേരി റോഡിൽ വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് അഞ്ചു ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

The post കണ്ണൂർ ചാലയിൽ കഞ്ചാവുമായി പിടിയിലായ യുവാവ് റിമാൻഡിൽ first appeared on Keralaonlinenews.