പ്രശ്‌നങ്ങള്‍ പരിഹരിക്കും ; സുധീരനെ നേരില്‍ക്കണ്ട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെ സുധാകരന്‍

google news
പ്രശ്‌നങ്ങള്‍ പരിഹരിക്കും ; സുധീരനെ നേരില്‍ക്കണ്ട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ച വി.എം സുധീരനെ നേരില്‍ക്കണ്ട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചു.

വി.എം സുധീരനുമായുള‌ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോരായ്‌മകളെല്ലാം ചര്‍ച്ച ചെയ്‌ത് പ്രശ്‌നപരിഹാരം കാണും. രാജി പിന്‍വലിപ്പിക്കാന്‍ കെപിസിസി നേതൃത്വം തീവ്ര ശ്രമമാണ് നടത്തുന്നത്. സുധീരന്‍ രാജി പിന്‍വലിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. രാഷ്‌ട്രീയകാര്യ സമിതി തുടരണമോയെന്നകാര്യം ഹൈക്കമാന്റുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു.

അതേസമയം പ്രശ്‌നങ്ങള്‍ കെ.സുധാകരന്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. എല്ലാവരെയും കൂട്ടിയോജിപ്പിച്ച്‌ മുന്നോട്ട് കൊണ്ടുപോകുന്ന പ്രവര്‍ത്തനശൈലി സ്വീകരിക്കും. കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട് ഇല്ലെന്ന് പറയുന്നില്ലെന്നും ചെന്നിത്തല അറിയിച്ചു.

കടുത്ത അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് വി.എം സുധീരന്‍ രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ വി.എം സുധീരന്റെ പരാതിയെന്താണെന്ന് അറിയില്ലെന്നും രണ്ട് തവണ വി.എം സുധീരനെ വിളിക്കുകയും വീട്ടില്‍പോയി കാണുകയും ചെയ്‌തെന്നാണ് കെ.സുധാകരന്‍ ആദ്യം പ്രതികരിച്ചത്.

The post പ്രശ്‌നങ്ങള്‍ പരിഹരിക്കും ; സുധീരനെ നേരില്‍ക്കണ്ട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെ സുധാകരന്‍ first appeared on Keralaonlinenews.