നാളെ ഭാരത് ബന്ദ്

google news
നാളെ ഭാരത് ബന്ദ്

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാളെ രാജ്യവ്യാപകമായി നടക്കുന്ന ഭാരത് ബന്ദില്‍ രാജ്യത്തെ ജനങ്ങള്‍ പങ്കെടുക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ അഭ്യര്‍ത്ഥിച്ചു.

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള കര്‍ഷകപ്രക്ഷോഭം പത്ത്‌ മാസമായി തുടരുമ്പോഴും കര്‍ഷകരുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറാകാത്ത മോദിസര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് കര്‍ഷകര്‍ ഭാരത് ബന്ദ് നടത്തുന്നത്.ഭാരത് ബന്ദില്‍ അവശ്യ സര്‍വീസ് ഒഴികെ മറ്റെല്ലാ ഗതാഗത സര്‍വീവുകളും തടയുമെന്ന് അഖിലേന്ത്യ കിസാന്‍ സഭാ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ളാ വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കണം. ദേശീയ ആസ്‌തികളുടെ വില്‍പ്പനയും തൊഴില്‍ കോഡുകള്‍ നടപ്പാക്കുന്നതും നിര്‍ത്തിവയ്‌ക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭാരത് ബന്ദ്. നാളെ നടക്കുന്ന ബന്ദില്‍ ട്രേഡ് യൂണിയനുകളും തൊഴിലാളി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിന് പിന്നാലെ പഞ്ചാബും ഭാരത് ബന്ദിനെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഭാരത് ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത്ത് ചന്നി അറിയിച്ചു.ഭാരത് ബന്ദിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളില്‍ സംയുക്ത കിസാന്‍ മോര്‍ച്ച പ്രധിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

The post നാളെ ഭാരത് ബന്ദ് first appeared on Keralaonlinenews.