ജര്‍മനിയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്

google news
ജര്‍മനിയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്

ജര്‍മനിയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. നിലവിലെ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ 16 വര്‍ഷത്തിനു ശേഷം പടിയിറങ്ങുന്നു എന്നതിനാല്‍ ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജര്‍മനിയിലേത് . നാലു തവണകളിലായി 16 വര്‍ഷം നയിച്ച ആംഗെല മെര്‍ക്കലിനു പകരം മറ്റൊരാളെ കണ്ടെത്താന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുകയാണ് ജര്‍മന്‍ ജനത. തീക്ഷ്ണമായ പ്രതിസന്ധികളെ സൗമ്യമായി നേരിട്ടാണ് മെര്‍ക്കല്‍ ജര്‍മനിയെ യൂറോപിന്റെ നെറുകെയില്‍ നിര്‍ത്തിയത്.

സാമ്പത്തിക മാന്ദ്യകാലത്തും അഭയാര്‍ഥി പ്രശ്‌നത്തിലും ഒടുവില്‍ കോവിഡ് മഹാമാരിയിലും സ്വന്തമായി പരിഹാരങ്ങള്‍ കണ്ടെത്തിയ വനിതാ നേതാവാണ് പടിയിറങ്ങുന്നത്. 16 സംസ്ഥാനങ്ങളിലെ 598 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.യുദ്ധാനന്തര ജര്‍മന്‍ചരിത്രത്തില്‍ നിലവിലെ ചാന്‍സലര്‍ മത്സരിക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. പകരം ആരുവരും എന്നതാണ് ലോകം ഉറ്റുനോക്കുന്ന കാര്യം. മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ എന്ന മറ്റൊരുപാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. ആംഗെല മെര്‍ക്കലിന്റെ ശക്തനായ വക്താവായ ആര്‍മിന്‍ ലാഷെറ്റാണ് ഈ സഖ്യത്തിന്റെ ചാന്‍സ്ലര്‍ സ്ഥാനാര്‍ഥി. എന്നാല്‍ പ്രതിപക്ഷ കക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും അവരുടെ നേതാവായ ഒലാഫ് ഷോള്‍സും അഭ്രിപ്രായ വോട്ടുകളില്‍ മുന്നിലാണ്.

The post ജര്‍മനിയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് first appeared on Keralaonlinenews.