അസമില്‍ പൊലീസ് വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

google news
അസമില്‍ പൊലീസ് വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

അസമിലെ ദാരംഗില്‍ നടന്ന പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സമാധാനപരമായി ഒഴിപ്പിക്കല്‍ നടത്തുമെന്ന് വ്യക്തമായ ധാരണയുണ്ടായിട്ടും 10,000 പേരെ ആരാണ് അണിനിരത്തിയത് എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നാണ് കരുതുന്നത്. പോപ്പുലര്‍ ഫ്രണ്ട് സംഘം സംഘര്‍ഷത്തിന്റെ തലേന്ന് പ്രദേശം സന്ദര്‍ശിച്ചതായും ഹിമന്ത വ്യക്തമാക്കി.
സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് കിസാന്‍ സഭ ആവശ്യപ്പെടുന്നത്. കിസാന്‍സഭയുടെ വസ്തുതാന്വേഷണ സമിതി പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.

The post അസമില്‍ പൊലീസ് വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ first appeared on Keralaonlinenews.