അബുദാബിയില്‍ ഓണ്‍ലൈന്‍ ഭീഷണികള്‍ക്ക് കടുത്ത ശിക്ഷ ചുമത്തും

google news
അബുദാബിയില്‍ ഓണ്‍ലൈന്‍ ഭീഷണികള്‍ക്ക് കടുത്ത ശിക്ഷ ചുമത്തും

അബുദാബി : അബുദാബിയില്‍ ഓണ്‍ലൈന്‍ ഭീഷണികള്‍ക്ക് കടുത്ത ശിക്ഷ ചുമത്തും.സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കര്‍ശന നിയമവ്യവസ്ഥകളാണ് യു.എ.ഇ.യില്‍ നടപ്പാക്കുന്നത്.

ഓണ്‍ലൈന്‍ പൊതുഇടങ്ങളില്‍ വ്യക്തികള്‍ക്ക് നേരെ നടക്കുന്ന ഭീഷണികള്‍ക്ക് രണ്ടുവര്‍ഷംവരെ തടവും രണ്ടരലക്ഷം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹംവരെ പിഴയും ലഭിക്കുമെന്ന് 2021-ലെ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 വ്യക്തമാക്കുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കുറ്റകൃത്യത്തിലേക്ക് നയിക്കുന്നതോ വ്യക്തികളുടെ പദവിക്ക് ഹാനികരമാകുന്ന വിധത്തിലോ ഉള്ള ഭീഷണിയാണെങ്കില്‍ 10 വര്‍ഷംവരെ തടവാണ് ശിക്ഷയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

The post അബുദാബിയില്‍ ഓണ്‍ലൈന്‍ ഭീഷണികള്‍ക്ക് കടുത്ത ശിക്ഷ ചുമത്തും first appeared on Keralaonlinenews.

Tags