ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം ; കേന്ദ്ര നിയമഭേദഗതി പ്രാബല്യത്തില്‍

google news
ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം ; കേന്ദ്ര നിയമഭേദഗതി പ്രാബല്യത്തില്‍

ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച കേന്ദ്ര നിയമഭേഗതി നിലവില്‍വന്നു.അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗര്‍ഭഛിദ്രം നടത്താനുള്ള അനുമതിയാണ് ഭേദഗതിയിലൂടെ നല്‍കുന്നത്.വെള്ളിയാഴ്ച ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ, ഇതിന് അനുസൃതമായി മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഗര്‍ഭസ്ഥശിശുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ അപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനും അനുമതി ലഭിക്കും.20 ആഴ്ചവരെയുള്ള ഗര്‍ഭം, ഒരു ഡോക്ടറുടെ തീരുമാനപ്രകാരം വേണ്ടെന്ന് വെയ്ക്കാം. 24 ആഴ്ചയ്ക്കുള്ളിലാണെങ്കില്‍ രണ്ടു ഡോക്ടര്‍മാരുടെ നിഗമനം അവശ്യമാണ്.

ഇത്തരമൊരു മാറ്റത്തില്‍ മെഡിക്കല്‍ബോര്‍ഡാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത്. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധന്‍, റേഡിയോളജിസ്റ്റ്, സര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് ബോര്‍ഡിലെ അംഗങ്ങള്‍.നിലവിലെ നിയമപ്രകാരം ഗര്‍ഭഛിദ്രത്തിന് പരമാവധി 20 ആഴ്ചയാണ് അനുവദിച്ചിരുന്നത്. 12 ആഴ്ചവരെ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരവും 20 ആഴ്ചവരെ രണ്ടു ഡോക്ടര്‍മാരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലും ഗര്‍ഭഛിദ്രം നടത്തിയിരുന്നത്.

The post ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം ; കേന്ദ്ര നിയമഭേദഗതി പ്രാബല്യത്തില്‍ first appeared on Keralaonlinenews.