ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം

google news
ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം

വൈദ്യശാസ്ത്ര രംഗത്ത് ഡോക്ടര്‍ക്കും നേഴ്‌സിനുമുളള അതേ പ്രാധാന്യമാണ് ഫാര്‍മസിസ്റ്റുകള്‍ക്കുമുളളത്. കൊറോണ പ്രതിരോധത്തില്‍ ഫാര്‍മസിസ്റ്റുകളെ പിന്നണിയിലെ പോരാളികളായി തന്നെയാണ് ആരോഗ്യമേഖല പരിഗണിക്കുന്നത്.

ഫാര്‍മസിസ്റ്റുകളുടെ സേവനത്തിന്റെ അനിവാര്യതയും മഹത്വവും ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ലോക ഫാര്‍മസിസ്റ്റ് ദിനം. എല്ലാ വര്‍ഷവും സെപ്തംബര്‍ 25 ആണ് ലോക ഫാര്‍മസി ദിനമായി ആചരിക്കുന്നത്.

2009ലാണ് ആദ്യമായി ഫാര്‍മസിസ്റ്റ് ദിനം ആചരിക്കുന്നത്. തുര്‍ക്കിയിലെ ഈസ്റ്റാംബൂളില്‍ ചേര്‍ന്ന അന്താരാഷ്‌ട്ര ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്റെ സമ്മേളനത്തില്‍ ഫാര്‍മസിസ്റ്റ് ദിനം ആചരിച്ചു. പിന്നീട് എല്ലാ വര്‍ഷവും മുടങ്ങാതെ ആചരിച്ച്‌ വരുന്നു.

ലോകത്ത് 40 ലക്ഷത്തോളം രജിസ്‌ട്രേഡ് ഫാര്‍മിസിസ്റ്റുകള്‍ ഉണ്ടെന്നാണ് കണക്ക്. മരുന്നിന്റെ ഗവേഷണം മുതല്‍ അത് ജനങ്ങളില്‍ എത്തിക്കുന്നത് വരെ ഫാര്‍മസിസ്റ്റിന്റെ സേവനം അനിവാര്യമാണ്. രോഗികള്‍ക്ക് ശരിയായ മരുന്ന് യാതോരു ദൂഷ്യവുമില്ലാതെ നല്‍കേണ്ട ഉത്തരവാദിത്വമാണ് ഫാര്‍മസിസ്റ്റുകളുടേത്.

രോഗിക്ക് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശിക്കുന്ന രീതിയില്‍ നല്‍കേണ്ടതും ഫാര്‍മസിസ്റ്റുകളുടെ കടമയാണ്. ഡോക്ടര്‍റുടെ മരുന്നിന്റെ കുറുപ്പടി അനുസരിച്ച്‌ രോഗിക്ക് മരുന്ന് നല്‍കാനുളള അനുമതി അംഗീകാരമുളള ഫാര്‍മസിസ്റ്റുകള്‍ക്ക് മാത്രമാണ്. 1948ലെ ഫാര്‍മസി നിയമപ്രകാരം ഫാര്‍മസിസ്റ്റ് അല്ലാത്തവര്‍ മരുന്ന് നല്‍കിയാല്‍ ആറ് മാസം തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ മറ്റുളളവര്‍ക്ക് മരുന്ന് നല്‍കാനാവൂ. എല്ലാ മരുന്നു കടകളിലും ഒരു ഫാര്‍മസിസ്റ്റ് നിര്‍ബന്ധമായും വേണം. ഇന്ത്യയില്‍ ഫാര്‍മസിസ്റ്റ് ആകാനുളള യോഗ്യത രണ്ട് വര്‍ഷത്തെ ഡിഫാം കോഴ്‌സാണ്. ഇത്തരം കോഴ്‌സുകള്‍ വിദേശത്ത് ലഭ്യമല്ല. വിദേശത്ത് ബി ഫാം കോഴ്‌സ് പാസായവര്‍ക്ക് മാത്രമേ ഫാര്‍മസിസ്റ്റ് ആകാന്‍ കഴിയൂ.

The post ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം first appeared on Keralaonlinenews.

Tags