കണ്ണൂരിൽ വി.എച്ച്.പി ജന ജാഗരൺ സദസ് നടത്തി

google news
കണ്ണൂരിൽ വി.എച്ച്.പി ജന ജാഗരൺ സദസ് നടത്തി

കണ്ണൂർ: കണ്ണൂർ ജില്ലാ മാർഗ ദർശത് മണ്ഡൽ ഹിന്ദു ധർമ്മ ജനജാഗരൺ സദസ്സ് കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കെ ജി ബാബു നിർവഹിച്ചു.

ഇടതുപക്ഷ ഗവണ്മെന്റും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഹൈന്ദവ ക്ഷേത്രങ്ങൾ ,ആചാര്യന്മാർ ,സന്യാസി സ്രേഷ്ടന്മാർ,ഹിന്ദു ആശ്രമങ്ങൾ എന്നിവയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങൾക്കെതിരെയാണ് ഹിന്ദു ധർമ്മ ജനജാഗരൻസദസ്സ് സംഘടിപ്പിച്ചത്.

വി .എച്ച്.പി ജില്ലാ വർക്കിങ് പ്രസിഡന്റ് ബിജു തുത്തി അധ്യക്ഷത വഹിച്ചു. വി.എച്ച്.പി ജില്ലാ സെക്രട്ടറി മഗ്‌നീഷ് ,ചന്ദ്രശേഖർ പദ്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

The post കണ്ണൂരിൽ വി.എച്ച്.പി ജന ജാഗരൺ സദസ് നടത്തി first appeared on Keralaonlinenews.