വി.​എം. സു​ധീ​ര​ന്‍റെ രാ​ജി നി​രാ​ശാ​ജ​നകം : വി.​ഡി. സ​തീ​ശ​ന്‍

google news
വി.​എം. സു​ധീ​ര​ന്‍റെ രാ​ജി നി​രാ​ശാ​ജ​നകം : വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം : ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​എം. സു​ധീ​ര​ന് അ​തൃ​പ്തി​യു​ള്ള​താ​യി അ​റി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.സ​തീ​ശ​ന്‍. സു​ധീ​ര​നെ നേ​രി​ല്‍ ക​ണ്ട് സം​സാ​രി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

സു​ധീ​ര​ന്‍ രാ​ജി​വ​ച്ച​തി​ന്‍റെ കാ​ര​ണം ത​നി​ക്ക​റി​യി​ല്ല. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​ധീ​ര​ന്‍ രാ​ജി​വ​ച്ച​തെ​ന്നാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.ത​നി​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് സു​ധീ​ര​ന്‍ ത​ന്നി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ല്‍​നി​ന്നു​മാ​ണ് വി.​എം. സു​ധീ​ര​ന്‍ രാ​ജി​വ​ച്ച​ത്. പു​തി​യ നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചാ​ണ് സു​ധീ​ര​ന്‍ രാ​ജി​വ​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സു​ധീ​ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന് രാ​ജി​ക​ത്ത് കൈ​മാ​റി​യ​ത്.

രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി നോ​ക്കു​കു​ത്തി​യാ​യെ​ന്നും സു​ധീ​ര​ന്‍ പ​രാ​തി ഉ​ന്ന​യി​ച്ചു. പാ​ര്‍​ട്ടി​യി​ല്‍ വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ന്നി​ല്ല. കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​നു​മാ​യി കൂ​ടി​യാ​ലോ​ച​ന ഉ​ണ്ടാ​യി​ല്ല. പു​തി​യ നേ​തൃ​ത്വം വ​ന്ന​ശേ​ഷം തീ​രു​മാ​ന​ങ്ങ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നു​മാ​ണ് സു​ര​ധീ​ര​ന്‍റെ പ​രാ​തി.

The post വി.​എം. സു​ധീ​ര​ന്‍റെ രാ​ജി നി​രാ​ശാ​ജ​നകം : വി.​ഡി. സ​തീ​ശ​ന്‍ first appeared on Keralaonlinenews.

Tags