ഉണ്ണി മുകുന്ദന്‍ തെലുങ്ക് സിനിമയില്‍ നായകന്‍

google news
ഉണ്ണി മുകുന്ദന്‍ തെലുങ്ക് സിനിമയില്‍ നായകന്‍

മലയാളത്തില്‍ നിന്നും അന്യഭാഷാ നായകന്മാര്‍ ആവുന്നവരുടെ പട്ടികയിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി ഒരു തെലുങ്ക് ചിത്രത്തില്‍ നായകവേഷം ചെയ്തു അരങ്ങേയറ്റം കുറിക്കുകയാണ്. പാന്‍ ഇന്ത്യന്‍ പ്രൊജക്റ്റ് ആയി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം ദസറക്ക് ഉണ്ടാകുമെന്നാണ് സൂചന.

മുന്‍പ് ബാഗമതി, ജനത ഗാരേജ് എന്നീ തെലുങ്ക് ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള ഉണ്ണി വരാനിരിക്കിന്ന രവി തേജ ചിത്രം ഖിലാഡിയിലും ഒരു മുഖ്യ വേഷം ചെയ്തിട്ടുണ്ട്.

The post ഉണ്ണി മുകുന്ദന്‍ തെലുങ്ക് സിനിമയില്‍ നായകന്‍ first appeared on Keralaonlinenews.