ടി.പി.ദാമോദരൻ സ്മാരക അവാർഡ് സതീശൻ പാച്ചേനിക്ക് സമ്മാനിച്ചു

google news
ടി.പി.ദാമോദരൻ സ്മാരക അവാർഡ് സതീശൻ പാച്ചേനിക്ക് സമ്മാനിച്ചു

ചെറുപുഴ : ജില്ലയിലെ മികച്ച പൊതുപ്രവർത്തകനുള്ള ടി.പി.ദാമോദരൻ സ്മാരക അവാർഡ് സതീശൻ പാച്ചേനിക്ക് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. സമ്മാനിച്ചു. ടി.പി.ദാമോദരന്റെ ഒന്നാം ചരമവാർഷികത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിലാണ് അവാർഡ് കൈമാറിയത്.

കെ.കെ.വി.സുധീർ ബാബു അധ്യക്ഷതവഹിച്ച ചടങ്ങിൽ ഇബ്രാഹിം പൂമംഗലം, എം.കരുണാകരൻ, വി.കൃഷ്ണൻ മാസ്റ്റർ, മഹേഷ് കുന്നുമ്മൽ, എം.ഉമ്മർ, പി.മുഹമ്മദ് ഷമ്മാസ്, ടി.വി.കുഞ്ഞമ്പു നായർ, കെ.കെ.സുരേഷ്‌കുമാർ, എ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

The post ടി.പി.ദാമോദരൻ സ്മാരക അവാർഡ് സതീശൻ പാച്ചേനിക്ക് സമ്മാനിച്ചു first appeared on Keralaonlinenews.