രാജ് കുന്ദ്രയുടെ ജയില്‍ മോചനത്തിന് ശേഷം മോശം സമയത്തില്‍ നിന്ന് കരകയറുന്നതായി ശില്‍പ ഷെട്ടി

google news
രാജ് കുന്ദ്രയുടെ ജയില്‍ മോചനത്തിന് ശേഷം മോശം സമയത്തില്‍ നിന്ന് കരകയറുന്നതായി ശില്‍പ ഷെട്ടി

രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷം, ബിസിനസുകാരനായ രാജ് കുന്ദ്ര ഈ വാരം ആദ്യം മോചിതനായി ഭാര്യയായ നടി ശില്‍പ ഷെട്ടിക്കും കുടുംബത്തിനുമൊപ്പം ഒത്തുചേരുകയും ചെയ്ത്. അശ്ലീല ഉള്ളടക്കം ഉണ്ടാക്കുകയും തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ പങ്കുവെക്കുകയും ചെയ്തതിന് രണ്ട് മാസം മുമ്പ് അറസ്റ്റിലായതിന് ശേഷം മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ഈ കാലയളവില്‍ ശുഭാപ്തിവിശ്വാസമുള്ള പോസ്റ്റുകള്‍ പങ്കിടാന്‍ ശില്പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ എത്തുമായിരുന്നു. രാജിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ശില്‍പ തന്റെ ജോലി പുനരാരംഭിച്ചു.

ശില്പ ഇപ്പോഴും ഈ പ്രയാസകരമായ സമയങ്ങളില്‍ നിന്ന് കരകയറുകയാണ്, എന്നതിന് അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് സൂചനയാണ്. കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസില്‍ ജീവിതം വീണ്ടെടുക്കുന്നതിനെക്കുറിച്ച് പരാമര്‍ശമുള്ള ഒരു പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം ശില്പ പങ്കിട്ടിരുന്നു. ആ ഉദ്ധരണി ഇങ്ങനെയാണ്, ‘ബുദ്ധിമുട്ടുകളില്‍ നിന്ന് പഠിക്കാന്‍ കഷ്ടപ്പാടുകള്‍ നമ്മെ ശക്തരാക്കുന്നുവെന്ന് നാമെല്ലാവരും കേട്ടിട്ടുണ്ട്. ഇത് സത്യമായിരിക്കാം, പക്ഷേ നമ്മള്‍ ചിന്തിക്കുന്ന ലളിതമായ രീതിയില്‍ അല്ല. പ്രയാസകരമായ സമയങ്ങള്‍ നമ്മെ മികച്ചതാക്കുന്നില്ല; ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ അതിനായി പ്രവര്‍ത്തിക്കണം. കഷ്ടതകള്‍ നമുക്ക് ഒരിക്കലും അറിയാത്ത കരുത്ത് നേടാന്‍ നമ്മെ പ്രേരിപ്പിക്കും. ഈ മറഞ്ഞിരിക്കുന്ന ശക്തികള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള സമയങ്ങള്‍ വീണ്ടും വന്നാല്‍ നേരിടാന്‍ നമ്മെ സഹായിക്കും. മറ്റാരെയും പോലെ ഞാന്‍ മോശം സമയങ്ങളെ വെറുക്കുന്നു, പക്ഷേ അവയിലൂടെ കടന്നുപോകാനും അവയില്‍ നിന്ന് കരകയറാനും ഞാന്‍ ശക്തയാണെന്ന് എനിക്കറിയാം,’ പോസ്റ്റിലെ വാക്കുകള്‍ ഇങ്ങനെ.

അശ്ലീല സിനിമകളുടെ നിര്‍മ്മാണത്തിലും സ്ട്രീമിംഗിലും പങ്കുണ്ടെന്ന് ആരോപിച്ച് ജൂലൈ മാസത്തിലാണ് രാജിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പീനല്‍ കോഡ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ്, സ്ത്രീകളെ അപമര്യാദയായി പ്രതിനിധാനം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസിലെ പ്രധാന പ്രതിയാണ് രാജ് എന്ന് പോലീസ് അവരുടെ അനുബന്ധ കുറ്റപത്രത്തില്‍ അവകാശപ്പെട്ടിരുന്നു, കൂടാതെ മറ്റ് പ്രതികളോടൊപ്പം, സിനിമാ വ്യവസായത്തില്‍ ബുദ്ധിമുട്ടുന്ന യുവതികളെ അശ്ലീലമായി ചിത്രീകരിച്ച് ചൂഷണം ചെയ്തു എന്നും കുറ്റപത്രത്തില്‍ രേഖപ്പെടുത്തി. ഈ ആരോപണങ്ങള്‍ കുന്ദ്ര നിഷേധിക്കുകയും ചെയ്തു.

മുംബൈ പൊലീസിലും ജുഡീഷ്യല്‍ സംവിധാനത്തിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് കേസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഏക പ്രസ്താവനയില്‍ ശില്‍പ പറഞ്ഞു. അവരുടെ മക്കളായ വിയാനും സമിഷയ്ക്കും വേണ്ടി കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കാന്‍ അവര്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും, മക്കള്‍ ഒരു മാധ്യമ വിചാരണയ്ക്കും അര്‍ഹരല്ലെന്നും ശില്പ പറഞ്ഞു.

The post രാജ് കുന്ദ്രയുടെ ജയില്‍ മോചനത്തിന് ശേഷം മോശം സമയത്തില്‍ നിന്ന് കരകയറുന്നതായി ശില്‍പ ഷെട്ടി first appeared on Keralaonlinenews.