ഡല്‍ഹിയെ ഒതുക്കി റോയല്‍സ് ബൗളര്‍മാര്‍; രാജസ്ഥാന് ലക്ഷ്യം 155 റണ്‍സ്

google news
ഡല്‍ഹിയെ ഒതുക്കി റോയല്‍സ് ബൗളര്‍മാര്‍; രാജസ്ഥാന് ലക്ഷ്യം 155 റണ്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 155 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് കണ്ടെത്തിയത്. 

ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകള്‍ വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാന്‍ ബൗളര്‍മാര്‍ ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ചു. 

32 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും ഒരു ഫോറും സഹിതം 43 റണ്‍സ് കണ്ടെത്തിയ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 24 റണ്‍സിന് പുറത്തായി. 16 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 28 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്ത മറ്റൊരു താരം. 

മികച്ച തുടക്കം നല്‍കാറുള്ള ധവാന്‍- പൃഥ്വി ഷാ സഖ്യം തുടക്കത്തില്‍ തന്നെ പുറത്തായത് ഡല്‍ഹിയുടെ സ്‌കോറിങിനെ ബാധിച്ചു. ധവാന്‍ എട്ട് റണ്‍സും പൃഥ്വി 10 റണ്‍സും എടുത്തു. അക്ഷര്‍ പട്ടേല്‍ 12 റണ്‍സുമായി മടങ്ങി. 14 റണ്‍സുമായി ലളിത് യാദവും ആറ് റണ്‍സുമായി ആര്‍ അശ്വിന്‍ എന്നിവര്‍ പുറത്താകാതെ നിന്നു. 

മുസ്താഫിസുര്‍ റഹ്മാന്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ചേതന്‍ സക്കരിയയും രണ്ട് വിക്കറ്റുകള്‍ നേടി. കഴിഞ്ഞ കളിയില്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ച കാര്‍ത്തിക് ത്യാഗി ഒരു വിക്കറ്റ് സ്വന്തമാക്കി. രാഹുല്‍ തേവാടിയയും ഒരു വിക്കറ്റെടുത്തു. 

The post ഡല്‍ഹിയെ ഒതുക്കി റോയല്‍സ് ബൗളര്‍മാര്‍; രാജസ്ഥാന് ലക്ഷ്യം 155 റണ്‍സ് first appeared on Keralaonlinenews.

Tags