റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ എന്നുവരെ അപേക്ഷിക്കാം

google news
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ എന്നുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ്. ഒരു നിശ്ചിത തീയതിയ്ക്കുശേഷം അപേക്ഷ നല്‍കുന്നതിന് സാധിക്കില്ലെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം തികച്ചും തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ റേഷന്‍ കാര്‍ഡിന് വേണ്ടിയും, നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുവേണ്ടിയുമുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ സമര്‍പ്പിക്കുന്നതിന് ഒരു അവസാന തീയതി നിശ്ചയിച്ചിട്ടില്ല.

റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷകള്‍ അപേക്ഷകരുടെ സൗകര്യാര്‍ഥം എപ്പോഴും സമര്‍പ്പിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

The post റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ എന്നുവരെ അപേക്ഷിക്കാം first appeared on Keralaonlinenews.