മാഹിയിൽ ലോക ബാലസാഹിത്യ പ്രതിഭ ലൈബയെ അനുമോദിച്ചു

google news
മാഹിയിൽ ലോക ബാലസാഹിത്യ പ്രതിഭ ലൈബയെ അനുമോദിച്ചു

മാഹി : ലയൺസ് ക്ലബ്ബും, ജനശബ്ദം മാഹിയും സംയുക്തമായി അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ച ആംഗലേയ ബാലസാഹിത്യ പ്രതിഭ ലൈബ അബ്ദുൽ ബാസിതിനെ അനുമോദിച്ചു.മാഹി ശിശിരം ബംഗ്ലാവിൽ നടന്ന ചടങ്ങിൽ മാഹി എം.എൽ.എ.രമേശ് പറമ്പത്ത് ഉപഹാര സമർപ്പണം നടത്തി.

കൊച്ചുമയ്യഴിയിൽ നിന്ന് ആഗോള പ്രശസ്തരായ ഒട്ടേറെ പ്രതിഭകൾ ഉയർന്നു വന്നിട്ടുണ്ടെന്നും, ആ ശ്രേണിയിൽ ഒടുവിലത്തെ സർഗ്ഗപ്രതിഭയാണ് ലൈബയെന്നും രമേശ് പറമ്പത്ത് പറഞ്ഞു.

ഖത്തറിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ലൈബ അബ്ദുൾ ബാസിത് എഴുതിയ ഇംഗ്ലീഷ് കഥാസമാഹാരങ്ങളായ ‘ഓർഡർ ഓഫ് ദി ഗാലക്സി , ദിവാർ ഫോർ ദി സ്റ്റോളൻ ബോയ്’, എന്നിവ ലോകത്തിലെ ഒന്നാം കിട പ്രസാധകരായ ആമസോൺ പ്രസിദ്ധീകരിച്ചതോടെ, ആഗോള ശ്രദ്ധയാകർഷിച്ചിരിക്കുകയാണെന്ന് എം എൽ .എ.പറഞ്ഞു.

രാജേഷ് വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, പ്രവാസി എഴുത്തുകാരൻ ഹസ്സൻ തിക്കോടി, ക്യാപ്റ്റൻ കെ.കുഞ്ഞിക്കണ്ണൻ, പി.സി.ദിവാനന്ദൻ, സജിത് നാരായണൻ, ലൈബ അബ്ദുൾ ബാസിത് സംസാരിച്ചു.ഇ കെ.റഫീഖ് സ്വാഗതവും, അഡ്വ: പ്രസീന ശ്രീജിത്ത് നന്ദിയും പറഞ്ഞു.

The post മാഹിയിൽ ലോക ബാലസാഹിത്യ പ്രതിഭ ലൈബയെ അനുമോദിച്ചു first appeared on Keralaonlinenews.