ലംബോര്‍ഗിനിക്ക് ഇഷ്ട നമ്പര്‍ ലാഭിക്കാന്‍ 17 ലക്ഷം മുടക്കി ജൂനിയര്‍ എന്‍.ടി.ആര്‍

google news
ലംബോര്‍ഗിനിക്ക് ഇഷ്ട നമ്പര്‍ ലാഭിക്കാന്‍ 17 ലക്ഷം മുടക്കി ജൂനിയര്‍ എന്‍.ടി.ആര്‍


ലംബോര്‍ഗിനിക്ക് ഇഷ്ട നമ്പര്‍ ലാഭിക്കാന്‍ 17 ലക്ഷം മുടക്കി ജൂനിയര്‍ എന്‍.ടി.ആര്‍.അടുത്തിടെയാണ് തെലുങ്ക് സൂപ്പര്‍ താരമായ ജൂനിയര്‍ എന്‍.ടി.ആര്‍ ലംബോര്‍ഗിനിയുടെ ഉറൂസ് എസ്.യു.വി സ്വന്തമാക്കിയത്. സാധാരണ ഉറൂസിന് പകരം സ്‌പെഷന്‍ എഡിഷന്‍ ഗ്രാഫൈറ്റ് ക്യാപ്‌സ്യൂള്‍ പതിപ്പാണ് താരം വാങ്ങിയത്. തന്റെ ഉറൂസിന്റെ പ്രത്യേക രജിസ്‌ട്രേഷന്‍ നമ്ബറിനായി താരം ഇപ്പോള്‍ 17 ലക്ഷം രൂപ അടച്ചതായാണ് റിപ്പോര്‍ട്ട്. ടിഎസ് 09 എഫ്എസ് 9999 എന്ന നമ്ബര്‍ സ്വന്തമാക്കാനാണ് താരം 17 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചത്.

ജൂനിയര്‍ എന്‍ടിആറിന്റെ ബിഎംഡബ്ല്യുവിന്റെ നമ്ബറും 9999 ആണ്. ജൂനിയര്‍ എന്‍ടിആര്‍ ഇന്ത്യയിലെ ആദ്യത്തെ ലംബോര്‍ഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സ്യൂള്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി രണ്ടാം ദിനം തന്നെ സ്വന്തമാക്കിയിരുന്നു. നീറോ നോക്റ്റിസ് മാറ്റ് നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂള്‍ എഡിഷനാണ് അദ്ദേഹം സ്വന്തമാക്കിയത്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റിയര്‍ സ്പോയ്ലര്‍, 23 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ വാഹനത്തിനുണ്ട്. ഉപഭോക്താവിന്റെ താല്‍പര്യത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഗ്രാഫൈറ്റ് ക്യാപ്സ്യൂള്‍ എഡിഷന്‍ എത്തിയത്.

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ലാംബൊ മോഡലാണ് ഉറൂസ്. സ്‌പെഷ്യല്‍ എഡിഷന്‍ ഉറൂസിന് പ്രത്യേക മാറ്റ് ഫിനിഷും ഓറഞ്ച് കളര്‍ കോമ്പിനേഷനും ലഭിക്കും. ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ പതിപ്പിന് സാധാരണ മോഡലിനേക്കാള്‍ വിലകൂടുതലാണ്. സ്റ്റാന്‍ഡേര്‍ഡ് ലംബോര്‍ഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ പതിപ്പിന് നിരവധി വിഷ്വല്‍ അപ്ഗ്രേഡുകള്‍ ലഭിക്കും. 4.0 ലിറ്റര്‍, ഇരട്ട ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്. പരമാവധി 650 പിഎസ് കരുത്തും 850 എന്‍എം ടോര്‍ക്കും എഞ്ചിന്‍ ഉത്പ്പാദിപ്പിക്കും.
t

The post ലംബോര്‍ഗിനിക്ക് ഇഷ്ട നമ്പര്‍ ലാഭിക്കാന്‍ 17 ലക്ഷം മുടക്കി ജൂനിയര്‍ എന്‍.ടി.ആര്‍ first appeared on Keralaonlinenews.