കണ്ണൂരിൽ വനിതാ ലീഗ് മൗലവി സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

google news
കണ്ണൂരിൽ വനിതാ ലീഗ് മൗലവി സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

കണ്ണൂർ : വനിത ലീഗ് കണ്ണൂർ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി.

ജില്ലാ പ്രസിഡണ്ട് സി. സീനത്ത് ആദ്ധ്യക്ഷത വഹിച്ചു.വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി റോഷ്നി ഖാലിദ് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന,ജില്ല പഞ്ചായത്ത്‌ അംഗം ആബിദ ടീച്ചർ, ജില്ലാ സെക്രട്ടറി സാജിദ ടീച്ചർ, സക്കീന തെക്കയിൽ, ഷമീമ പയ്യന്നൂർ, കെ.പി റംലത്. എന്നിവർ പ്രസംഗിച്ചു. കോർപറേഷൻ കൗൺസിലർ ഷമീമ ഇസ്ലാഹിയ പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി.

ചിത്രം : വനിതാ ലീഗ് ജില്ലാ കമ്മറ്റി അബ്ദുൽ ഖാദർ മൗലവി അനുസ്മരണ പരിപാടിയിൽ സംസ്ഥാന വനിതാ ലീഗ് സെക്രട്ടറി റോഷ്നി ഖാലിദ് പ്രസംഗിക്കുന്നു.

The post കണ്ണൂരിൽ വനിതാ ലീഗ് മൗലവി സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി first appeared on Keralaonlinenews.