ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കണ്ണൂരിൽ കാർഷിക വാണിജ്യ വിപണന മേള ഒക്ടോബർ 8 മുതൽ

google news
ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കണ്ണൂരിൽ കാർഷിക വാണിജ്യ വിപണന മേള ഒക്ടോബർ 8 മുതൽ

കണ്ണൂർ : കേരളത്തിലെ ഉത്സവം, മേളകൾ എന്നിവിടങ്ങളിൽ വ്യാപാരം നടത്തുന്ന സ്റ്റാൾ ഉടമകൾ, നഴ്സറി കർഷകർ, കരകൗശല വസ്തു ഉൽപാദകർ, സ്വയം തൊഴിൽ വനിതാ സംരഭകർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പൊലീസ് മൈതാനിയിൽ അടുത്ത മാസം 8 മുതൽ 31 വരെ കാർഷിക വാണിജ്യ വിപണനമേള (ഗ്രാൻ്റ് കണ്ണുർ ഷോപ്പിംഗ് ഫെസ്റ്റിവൽ ) നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിവിധ ന ടീൽ വസ്തുക്കൾ നഴ്സറിയിൽ വിവിധ തെങ്ങിൻ തൈകൾ, തായ് ലറ്റ് പ്ലാവുകൾ തുടങ്ങിയ ശേഖരങ്ങളുണ്ടാകും. കണ്ണുർ ജില്ലയിലെ ജൈവ ക്യഷി ചെയ്യുന്ന കർഷക്കർക്ക് അവരുടെ ഉൽപ്പന്നങ്ങളും പച്ചക്കറികളും മേളയിൽ നേരിട്ട് വന്ന് സൗജന്യമായി വിൽക്കാനുള്ള സൗകര്യമുണ്ട്.

ഇതിനായി കർഷകർ മുൻകൂട്ടി ബുക്ക് ചെക്കണം . ഫോ: 94009 87222.ആകെ 60 സ്റ്റാളുകളാണുണ്ടാകുക . വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ജോയിൻ്റ് കൺവീനർ അമർനാഥ് ഫ്രാൻസിസ്, കെ ഷാജി എന്നിവർ പങ്കെടുത്തു.

The post ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കണ്ണൂരിൽ കാർഷിക വാണിജ്യ വിപണന മേള ഒക്ടോബർ 8 മുതൽ first appeared on Keralaonlinenews.