കണ്ണൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

google news
കണ്ണൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിട്ടി : മട്ടന്നൂർ -ഇരിട്ടി റോഡിൽ ന്ധകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ഇരിട്ടി പുന്നാടിന് സമീപം കീഴൂർകുന്നിലാണ് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചത് .

പട്ടാന്നൂർ ,മുട്ടന്നൂർ ചാളക്കണ്ടി സ്വദേശി കെ കെ വിശാൽ കുമാർ (21) ആണ് മരിച്ചത്. ബസുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

The post കണ്ണൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു first appeared on Keralaonlinenews.