സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും

google news
സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നല്‍കുന്ന കാര്യം യോഗം പരിഗണിക്കും. രോഗതീവ്രത കുറയുന്നത് കൊണ്ട് തിയറ്ററുകള്‍ തുറക്കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 17,983 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16.27 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 127 മരണമാണ് സ്ഥിരീകരിച്ചത്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ രണ്ടായിരത്തിന് മുകളിലാണ് പ്രതിദിന കേസുകള്‍. 15,054 പേര്‍ രോഗമുക്തി നേടി.

The post സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും first appeared on Keralaonlinenews.