വിദേശയാത്ര നടത്തുന്നവര്‍ക്കായി കൊ-വിന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കും

google news
വിദേശയാത്ര നടത്തുന്നവര്‍ക്കായി കൊ-വിന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കും

വിദേശയാത്ര നടത്തുന്നവര്‍ക്കായി കൊ-വിന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കും. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതി ഉള്‍പ്പെടുത്തും. അടുത്ത ആഴ്ചയോടെ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും. ഇന്ത്യയുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കൊ-വിന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

കൊവിഷീല്‍ഡും അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടന്‍ യാത്രാമാര്‍ഗരേഖ പരിഷ്‌കരിച്ചെങ്കിലും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണിതെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ അറിയിച്ചിരുന്നു.

ഇതിനിടെ കൊവിഷീല്‍ഡ് അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയിലേക്ക് വരുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ന്യൂയോര്‍ക്കില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയെ കണ്ട് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഉത്തരവ് പരിഷ്‌കരിച്ചത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒക്ടോബര്‍ 4 മുതല്‍ പത്തു ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനാണ് നിലവില്‍ തീരുമാനമായത്.

The post വിദേശയാത്ര നടത്തുന്നവര്‍ക്കായി കൊ-വിന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കും first appeared on Keralaonlinenews.