ബ്രഹ്‌മോസിലെ ട്രയിനിയാണ് അജ്ഞാതനെന്ന് പൊലീസ്

google news
ബ്രഹ്‌മോസിലെ ട്രയിനിയാണ് അജ്ഞാതനെന്ന് പൊലീസ്


തിരുവനന്തപുരം: ബ്രഹ്‌മോസ് കോമ്പൗണ്ടില്‍ അജ്ഞാതന്‍ കടന്നുവെന്ന ദുരൂഹതയ്ക്ക് വിരാമം. ബ്രഹ്‌മോസിലെ ട്രയിനിയാണ് അജ്ഞാതനെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ എത്തിയതാണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ പ്രശ്‌നക്കാരനല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ബ്രഹ്‌മോസ് എയറോസ്‌പേസ് സെന്ററില്‍ ബ്രഹ്‌മോസ് ഉദ്യോഗസ്ഥരുടേയും ഐഎസ്ആര്‍ ഒ ഉദ്യോഗസ്ഥരുടെയും നിര്‍ണ്ണായകമായ ഒരു യോഗം വ്യാഴാഴ്ച നടന്നിരുന്നു. യോഗം നടന്ന കെട്ടിടത്തിന്റെ പുറത്ത് അപരിചിതനായ ഒരാള്‍ ബാഗുമായി നില്‍ക്കുന്നത് കണ്ടു എന്നായിരുന്നു പരാതി. ബ്രഹ്‌മോസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ഇക്കാര്യം പറഞ്ഞത്. വൈകുന്നേരം തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

പേട്ട പോലീസ് സ്ഥലത്തെത്തി ബ്രഹ്‌മോസിന്റെ ക്യാമ്ബസ് മുഴുവന്‍ രാത്രി വൈകിയും പരിശോധന നടത്തി. എന്നാല്‍ അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും പോലീസിന് കാണാന്‍ സാധിച്ചില്ല. അപരിചിതനെ കണ്ടു എന്ന പരാതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉറച്ചു നിന്നതോടെ പോലീസ് അന്വേഷണം ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ബ്രഹ്‌മോസിന്റെ കാമ്ബസിലെത്തി ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അജ്ഞാതനെ കണ്ടെത്തിയത്.

The post ബ്രഹ്‌മോസിലെ ട്രയിനിയാണ് അജ്ഞാതനെന്ന് പൊലീസ് first appeared on Keralaonlinenews.