200 കോടി തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി

google news
200 കോടി തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി


മുംബയ്: നടി ലീന മരിയ പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ 200 കോടിയുടെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് രണ്ടാം തവണയാണ് ഈ കേസില്‍ നടിയെ ഇ.ഡി ചോദ്യം ചെയ്യുന്നത്.

സുകേഷ് ചന്ദ്രശേഖരന്‍ പ്രമുഖ മരുന്ന് കമ്ബനിയായ റാന്‍ബാക്സിയുടെ പ്രമോട്ടര്‍മാരായ ശിവിന്ദര്‍ സിംഗ്, മല്‍വിന്ദര്‍ സിംഗ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തതാണ് കേസ്. ലീന മരിയ പോള്‍ വഴി ജാക്വിലിന്‍ ഫെര്‍ണാണ്ടസും സുകേഷ് ചന്ദ്രശേഖരന്റെ തട്ടിപ്പില്‍ പെട്ടു എന്നാണ് വിവരം. ഓഗസ്റ്റ് മാസത്തില്‍ ചെന്നൈയിലെ ഒരു ബംഗ്‌ളാവ്, കേസുമായി ബന്ധപ്പെട്ട് ഇ.ഡി പിടിച്ചെടുത്തു. 82.5 ലക്ഷം പണമായും ആഡംബര കാറുകളും ഇ.ഡി പിടിച്ചെടുത്തിരുന്നു.

അന്വേഷണങ്ങളില്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം അഞ്ച് മണിക്കൂറോളം നടിയെ ഇ.ഡി ചോദ്യം ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് അടുത്ത ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്നാണ് സൂചന. ജയിലിലായിരുന്ന സമയത്തും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ സുകേഷ് ചന്ദ്രശേഖരന്‍ നിരവധി തവണ വിളിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇത്തവണ ചോദ്യം ചെയ്യുന്നത്.

The post 200 കോടി തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി first appeared on Keralaonlinenews.