ഊരാളുങ്കല്‍ സഹകരണ സൊസൈറ്റിയെയും കോഴിക്കോട് സഹകരണ ആശുപത്രിയെയും പ്രശംസിച്ച് അമിത് ഷാ

google news
ഊരാളുങ്കല്‍ സഹകരണ സൊസൈറ്റിയെയും കോഴിക്കോട് സഹകരണ ആശുപത്രിയെയും പ്രശംസിച്ച് അമിത് ഷാ

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയേയും കോഴിക്കോട് സഹകരണ ആശുപത്രിയേയും പ്രശംസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ കോ ഓപ്പറേറ്റീവ് കോണ്‍ഗ്രസിലാണ് അമിത് ഷായുടെ പരാമര്‍ശം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മികച്ച സഹകരണ സംഘങ്ങളെ പരാമര്‍ശിക്കുന്നവേളയിലാണ് അമിത് ഷാ ഊരാളുങ്കല്‍ സൊസൈറ്റി, കോഴിക്കോട് ജില്ലാ ആശുപത്രി എന്നിവയെ പ്രശംസിച്ചത്.

സഹകരണമന്ത്രാലയവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയമം മൂലം നിയന്ത്രിക്കും. സഹകരണ നയം ഉടന്‍ കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

The post ഊരാളുങ്കല്‍ സഹകരണ സൊസൈറ്റിയെയും കോഴിക്കോട് സഹകരണ ആശുപത്രിയെയും പ്രശംസിച്ച് അമിത് ഷാ first appeared on Keralaonlinenews.