കണ്ണൂരിൽ ഫോർവേഡ് ബ്ലോക്കിൽ നിന്നും രാജിവെച്ച പ്രവർത്തകർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

google news
കണ്ണൂരിൽ ഫോർവേഡ് ബ്ലോക്കിൽ നിന്നും രാജിവെച്ച പ്രവർത്തകർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

കണ്ണൂര്‍: ഇടതു നേതാവ് ജി.ദേവരാജന്‍ നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ഘടകകക്ഷിയായ ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം കെ.മനോജ് ഉള്‍പ്പെടെ ആറോളം മണ്ഡലം കമ്മിറ്റികള്‍ രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

കണ്ണൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് രൂപേഷ് താഴെച്ചൊവ്വ, തളിപറമ്പ് മണ്ഡലം സെക്രട്ടറി കെ.എം. ഷൈജു ധര്‍മ്മശാല, ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറി ഷംസുദ്ദീന്‍ നടുവില്‍, പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ബഷീര്‍ പയ്യന്നൂര്‍, തലശ്ശേരി മണ്ഡലം സെക്രട്ടറി നൂറുദ്ദീന്‍ എരഞ്ഞോളി, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ മത്സരിച്ചിരുന്ന കെ.സുമിത്ര, രാജശ്രീ, കണ്ണൂര്‍ കോര്‍പറേഷനില്‍ ചാലാട് വാര്‍ഡില്‍ മത്സരിച്ച ബിന്ദു ഉള്‍പ്പെടെ അൻപതോളം പേരാണ് രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകളില്ലാതെ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് രാജിവെച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. വാർത്താസമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് മനോജ് ശങ്കരനെല്ലൂര്‍, ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ.മനോജ്, കുന്നത്ത് ഹബീബുള്ള, ഷൈജു നാരായണന്‍, എം.ഉദയകുമാര്‍ എന്നിവർ പങ്കെടുത്തു.

The post കണ്ണൂരിൽ ഫോർവേഡ് ബ്ലോക്കിൽ നിന്നും രാജിവെച്ച പ്രവർത്തകർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു first appeared on Keralaonlinenews.