വാക്‌സിൻ എടുക്കാത്തവർ പഠിപ്പിക്കേണ്ട – ഇസ്രായേല്‍

google news
വാക്‌സിൻ എടുക്കാത്തവർ പഠിപ്പിക്കേണ്ട – ഇസ്രായേല്‍

ജറുസലേം: കോവിഡ് 19നെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ഇസ്രായേലി അധ്യാപകര്‍ നെഗറ്റീവ് ഫലം ഹാജരാക്കാത്തപക്ഷം സ്‌കൂളുകളില്‍ പ്രവേശിക്കുന്നത് തടയുമെന്ന് ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.വാക്സിന്‍ എടുത്തതിന്റെയും രോഗത്തില്‍ നിന്ന് കരകയറിയതിന്റെയും തെളിവായ ഗ്രീന്‍ പാസ് ഉണ്ടാകണം. ഇത് ഹാജരാക്കാത്ത അധ്യാപകര്‍ 84 മണിക്കൂര്‍ മുമ്പ് നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ടില്‍ നെഗറ്റീവ് ആയതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം.

കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നിരോധനം. വൈറസ് പടരുന്ന ഇടങ്ങളിലെ അടക്കാത്ത സ്‌കൂളുകളുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകും.മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം, ഈ നിബന്ധനകള്‍ പാലിക്കാത്ത സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ടനുകളിലെയും അധ്യാപകര്‍ക്ക് ആ ദിവസങ്ങളില്‍ ശമ്പളം നല്‍കില്ല. ഓണ്‍ലൈനില്‍ പഠിപ്പിക്കാന്‍ അവരെ അനുവദിക്കുകയും ഇല്ല.

The post വാക്‌സിൻ എടുക്കാത്തവർ പഠിപ്പിക്കേണ്ട – ഇസ്രായേല്‍ first appeared on Keralaonlinenews.