സിലോൺ ചീരയുടെ ഗുണങ്ങൾ ഇതാ

google news
സിലോൺ ചീരയുടെ ഗുണങ്ങൾ ഇതാ

നമ്മുടെ വീടിനു ചുറ്റും തനിയെ തഴച്ചു വളരുന്ന സിലോൺ ചീര അല്ലെങ്കിൽ സാമ്പാർ ചീരയുടെ ഗുണങ്ങളെപറ്റി അറിയാവുന്നവർ വളരെ ചുരുക്കമാണ്.മറ്റു പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ വളരെ കൂടുതലാണ്. കൂടാതെ കാൽഷ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവയുടെ കലവറയുമാണ്. ജീവകം എ യും സി യും ഇതിന്റെ ഇലകളിലും തണ്ടിലും അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിളർച്ചയ്ക്ക് വളരെ നല്ലതാണ് സിലോൺ ചീര.

കലോറി കുറവായതിനാൽ പ്രമേഹരോഗികൾക്കും ഇതു കഴിക്കാവുന്നതാണ്. ഒന്നു പിടിച്ചു കിട്ടി കഴിഞ്ഞാൽ പിന്നെ എത്ര വെട്ടി കളഞ്ഞാലും പിന്നെയും പിന്നെയും ഇവ തഴച്ചു വളരുന്നു. പല സ്ഥലത്തും കൂട്ടമായാണ് ഇവ വളരുന്നത്. ഒന്നിൽ നിന്നും വിത്തു വീണു അതിനു ചുറ്റും നിറയെ പിടിച്ചു വളർന്നു വരുന്നതായി കാണാം.ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും അത് അധികമാരും അറിയുന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല ഇതിന്റെ കൊഴുപ്പു ഇഷ്ടപ്പെടാത്തവർക്കും ഇതിനോട് താല്പര്യം കുറയാൻ കാരണമാകുന്നു.

ഒരുപാട് ഗുണങ്ങളും പോഷകങ്ങളുമായി നമ്മുടെ വീടിനു ചുറ്റും കൂട്ടത്തോടെ വളർന്നു വരുന്ന ഇവയെ നിസ്സാരമായി കാണാതെ ഉപയോഗിക്കുകയാണെങ്കിൽ അത് നമുക്ക്‌ ഗുണകരം തന്നെ ആണ് എന്നതിൽ തർക്കമില്ല.

The post സിലോൺ ചീരയുടെ ഗുണങ്ങൾ ഇതാ first appeared on Keralaonlinenews.

Tags