ഭാവി പദ്ധതി വ്യക്തമാക്കി ‘വി ‘

google news
ഭാവി പദ്ധതി വ്യക്തമാക്കി ‘വി ‘

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലികോം രംഗത്ത് സജീവമായി തന്നെ രംഗത്തുണ്ടാകുമെന്ന് വോഡഫോണ്‍ ഐഡിയ എംഡിയും, സിഇഒയുമായ രവീന്ദ്ര ടക്കാര്‍. ടെലികോം മേഖലയില്‍ പുതിയ ഇളവുകളും പരിഷ്‌കാരങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ‘വി’ മേധാവി. വോഡഫോണ്‍ ഐഡിയ ഇവിടെ തന്നെ കാണും. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ അതിജീവിക്കും, ഞങ്ങളുടെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ മറികടക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല രവീന്ദ്ര ടക്കാര്‍ പറഞ്ഞു.

കടബാധ്യതകളില്‍ ആശ്വാസം നല്‍കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന കമ്പനിയുടെ വാദം സര്‍ക്കാര്‍ കേട്ടതിന്റെ ഫലമാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഈ ഇളവുകളും പാക്കേജും പുതിയ ധന സമാഹരണത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നു. ഇത് പ്രതീക്ഷ നല്‍കുന്നുവെന്നും രവീന്ദ്ര ടക്കാര്‍ പ്രതികരിച്ചു.

വന്‍ കടബാധ്യതയുള്ള ‘വി’ക്ക് തങ്ങളുടെ വരിക്കാരുടെ കൊഴിഞ്ഞുപോക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാറില്‍ ടെലികോം കമ്പനികള്‍ അടയ്‌ക്കേണ്ട ബാധ്യതകള്‍ക്ക് മൊറട്ടോറിയം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതൊടെ 5ജി അടക്കം പുതിയ ബിസിനസ് സാധ്യതകളില്‍ പണം മുടക്കാന്‍ സാധിക്കുമെന്നാണ് ‘വി’യുടെ പ്രതീക്ഷ.

The post ഭാവി പദ്ധതി വ്യക്തമാക്കി ‘വി ‘ first appeared on Keralaonlinenews.