കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കിൽ റെക്കോർഡിട്ട് ഡി.ജി.പി അനിൽ കാന്ത്

google news
കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കിൽ റെക്കോർഡിട്ട് ഡി.ജി.പി അനിൽ കാന്ത്

ധർമ്മശാല: ഒപ്പം ഓടിയവരെല്ലാം പാതിവഴിയിൽ പിൻവാങ്ങി, അപ്പോഴും ആവേശത്തോടെ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കിൽ തന്റെ ലക്‌ഷ്യം പൂർത്തീകരിച്ച് സംസ്ഥാന പോലിസ് മേധാവി അനിൽ കാന്ത്. ഒരു മണിക്കൂർ ഇരുപത് മിനുട്ട് കൊണ്ട് 400 മീറ്റർ ദീർഘവൃത്തത്തിലുള്ള സിന്തറ്റിക്ക് ട്രാക്കിൽ നാൽപത് റൗണ്ടാണ് അദ്ദേഹം ഓടിയത്. കേരള പോലീസ് ചരിത്രത്തിൽ ഒരു മേധാവിയും ഇത്രയേറെ ഓടിയിട്ടുണ്ടാവില്ല..അങ്ങനെ ഒരു നേട്ടത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്ക്.

ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്നതിന് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയതായിരുന്നു ഡി.ജി.പി അനിൽ കാന്ത്. മാങ്ങാട്ട് പറമ്പ് പോലീസ് ആസ്ഥാനത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അതിനിടെ ഡി.ജി.പിക്ക് പതിവായി അതിരാവിലെ ഒന്നര മണിക്കൂറോളം ഓടുന്ന ശീലമുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ പോലീസ് ഉദ്യോഗസ്ഥരെയും സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളെയും അത്ലറ്റുകളെയും പങ്കെടുപ്പിച്ച് ‘റൺ വിത്ത് ഡി.ജി.പി’ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കിൽ റെക്കോർഡിട്ട് ഡി.ജി.പി അനിൽ കാന്ത്

മാങ്ങാട് പോലീസ് ആസ്ഥാനത്തിന് സമീപത്ത് തന്നെയുള്ള കണ്ണൂർ യുണിവേഴ്‌സിറ്റി ഗ്രൗണ്ടിലേക്ക് കൃത്യം 6 മണിക്ക് തന്നെ ഡി.ജി.പി എത്തിച്ചേർന്നു. അദ്ധേഹത്തോടൊപ്പം ഉത്തര മേഖലാ ഐ.ജി അശോക് യാദവ് ഉൾപെടെയുള്ള മുതിർന്ന പോലിസ് ഓഫിസർമാരും സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ജോസ്ന ക്രിസ്റ്റി ജോസ്, മരിയ ജോസ് എന്നീ അത് ലറ്റുകളും എം. നിവേദ്, പി. അഭികൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ 26 സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളും ഓട്ടം തുടങ്ങി.

400 മീറ്റർ ദീർഘവൃത്തത്തിലുള്ള കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്ക് ഒരു തവണ പൂർത്തിയാക്കാൻ മൂന്ന് മിനുട്ടാണ് ഇവർ എടുത്തത്. ഒരു മണിക്കൂർ ഇരുപത് മിനുട്ട് കൊണ്ട് നാൽപത് റൗണ്ടാണ് ഡി.ജി.പി ഓടി തീർത്തത്. കൂടെയുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഇടയ്ക്ക് വച്ച് പിൻവാങ്ങിയപ്പോൾ ഐ.ജി അശോക് യാദവ്, അത് ലറ്റുകളായ ജ്യോത്സ്ന ക്രിസ്റ്റി ജോസ്, മരിയ ജോസ്, എസ്.പി.സി കാഡറ്റുകളായ എം. നിവേ‌ദ്, പി. അഭികൃഷ്ണ എന്നിവരും നാൽപത് റൗണ്ട് പൂർത്തിയാക്കി.

കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കിൽ റെക്കോർഡിട്ട് ഡി.ജി.പി അനിൽ കാന്ത്

രാജ്യത്തിലെ വളർന്നു വരുന്ന പൗരന്മാരെക്കുറിച്ച് ഞാൻ അഭിമാനിക്കുകയാണ്. നമ്മുടെ ഭാവി തലമുറ തീർച്ചയായും മെച്ചപ്പെട്ട ലോകത്താണ് ജീവിക്കുകയെന്നും കണ്ണൂരിലെ കാലാവസ്ഥയും അന്തരീക്ഷവും വളരെയധികം ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ പരിപാടി വിജയകരമാക്കിയ സ്റ്റുഡന്റ് കേഡറ്റ് അംഗങ്ങളോടും ഐ.ജി അശോക് യാദവ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. സേതുരാമൻ, കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ഇളങ്കോ ആർ ഐ.പി.എസ്, കണ്ണൂർ റൂറൽ എസ്.പി നവനീത് ശർമ്മ ഐ.പി.എസ് എന്നിവരോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

സ്റ്റുഡൻ്റ് പോലിസ് കാഡറ്റുകളുടെ ഉപഹാരമായി കണ്ണൂരിൻ്റെ പ്രതീകമായ തെയ്യം മാസ്ക് അണിഞ്ഞു നിൽക്കുന്ന ഫോട്ടോ എം. നിവേദും പി.അഭി കൃഷ്ണയും ഡി.ജി.പിക്ക് കൈമാറി.

ആരോഗ്യസംരക്ഷണത്തിൽ ഏറെ ശ്രദ്ധാലുവായ ഡി.ജി.പി കേരളത്തിൽ ജോലിയിൽ പ്രവേശിച്ച നാൾമുതൽ വ്യായാമം മുടക്കാറില്ല. എവിടെയായിരുന്നാലും ദിവസവും രാവിലെ 15 കിലോമീറ്റർ ഓട്ടം നിർബന്ധമാണ്. ആദ്യം മുതൽ അവസാനം വരെ ഒരേ വേഗത്തിൽ ഓടുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ന്യൂഡൽഹിയിലെ പഠനകാലത്തും ഫുട്‌ബോൾ, ക്രിക്കറ്റ്,അത്‌ലറ്റിക്സ് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത് പതിവായിരുന്നു. ഓട്ടത്തിനുശേഷം പോലീസ് ഉദ്യോഗസ്ഥർക്കായുള്ള ജിമ്മിലും വർക്കൗട്ട് ചെയ്യും. 15 മിനിറ്റ് മാത്രമാണ് ജിമ്മിൽ പരിശീലനം.

കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കിൽ റെക്കോർഡിട്ട് ഡി.ജി.പി അനിൽ കാന്ത്
The post കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കിൽ റെക്കോർഡിട്ട് ഡി.ജി.പി അനിൽ കാന്ത് first appeared on Keralaonlinenews.