പ്രൊഫസർ ടിജെ ജോസഫിന് ഉന്നത പദവി നൽകാൻ കേന്ദ്രസർക്കാർ; സുരേഷ് ഗോപി എംപി സന്ദർശിച്ചു

google news
പ്രൊഫസർ ടിജെ ജോസഫിന് ഉന്നത പദവി നൽകാൻ കേന്ദ്രസർക്കാർ; സുരേഷ് ഗോപി എംപി സന്ദർശിച്ചു

തിരുവനന്തപുരം: പ്രൊഫസർ ടിജെ ജോസഫിന് ഉന്നത പദവി നൽകാൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാനാണ് ആലോചന. ഇന്ന് സുരേഷ് ഗോപി എംപി പ്രൊഫസർ ടിജെ ജോസഫിനെ സന്ദർശിച്ചു.

എന്നാൽ എംപിയുടെ സന്ദർശനം സൗഹാർദ്ദപരം മാത്രമാണെന്നാണ് ജോസഫിന്റെ പ്രതികരണം. ഇനി ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കട്ടെയെന്ന് പ്രൊഫസറിനെ ആശംസിച്ചാണ് സുരേഷ് ഗോപി എംപി മടങ്ങിയത്.

സംസ്ഥാനത്തെ മതതീവ്രവാദ പ്രവർത്തനത്തിന്റെ ഏറ്റവും ഭീകരമായ സംഭവമായിരുന്നു ജോസഫ് മാഷിന്റെ അനുഭവം. നാർകോടിക് ജിഹാദ് വിവാദം കത്തിനിൽക്കുമ്പോൾ ജോസഫ് മാഷിന്റെ അനുഭവം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. പ്രൊഫസർ ടിജെ ജോസഫ് നിയമനം സ്വീകരിക്കാൻ താത്പര്യം അറിയിച്ചതായാണ് വിവരം. ഇക്കാര്യം സുരേഷ് ഗോപി എംപി കേന്ദ്രസർക്കാരിനെ അറിയിക്കും.

The post പ്രൊഫസർ ടിജെ ജോസഫിന് ഉന്നത പദവി നൽകാൻ കേന്ദ്രസർക്കാർ; സുരേഷ് ഗോപി എംപി സന്ദർശിച്ചു first appeared on Keralaonlinenews.