കണ്ണൂർ പയ്യന്നൂരിൽ സ്വർണവും പണവുമായി മുങ്ങിയ ഭർതൃമതി പിടിയിൽ

google news
കണ്ണൂർ പയ്യന്നൂരിൽ സ്വർണവും പണവുമായി മുങ്ങിയ ഭർതൃമതി പിടിയിൽ

പയ്യന്നൂർ : സ്വർണവും പണവുമായി കാമുകനൊപ്പം കടന്ന വീട്ടമ്മ പിടിയിൽ.നാലു ലക്ഷവും ഒൻപതു പവനുമായി കാമുകനൊപ്പം ഒളിച്ചോടിയ ഭർതൃമതിയാണ് കോഴിക്കോട് അറസ്റ്റിലായത്.കാണാതായ പയ്യന്നൂർ കോറോത്ത 34 വയസുകാരിയായ ഭർതൃമതിയെയും കാമുകനെയും പൊലിസ് അന്വേഷണത്തിൽ കോഴിക്കോട് നിന്നും കണ്ടെത്തുകയായിരുന്നു.

മാട്ടൂൽ നോർത്തിലെ ഹാരിസിനൊപ്പമാണ് യുവതിയെ ചൊവ്വാഴ്ച്ച വൈകുന്നേരം കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ മാസം 26 മുതൽ യുവതിയെ കാണാനില്ലെന്ന പരാതിയിൽ പയ്യന്നൂർ പൊലിസ് കേസെടുത്തിരുന്നു.പതിനൊന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി കടന്നു കളഞ്ഞത്.

മറ്റൊരു യുവാവിനൊപ്പമാണ് യുവതി പോയതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.ഇതേ തുടർന്നാണ് പൊലിസ് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചത് ഒടുവിൽ ഇവരെ കസബ പൊലിസിൻ്റെ സഹായത്തോടെയാണ് വാടക ക്വാർട്ടേഴ്സിൽ താമസിക്കവെ പിടി കൂടിയത്.ആർഭാട ജീവിതം നയിച്ച യുവതിയുടെ കൈയ്യിൽ അവശേഷിച്ചിരുന്നത് രണ്ടു ലക്ഷത്തോളം രൂപയാണ് കുട്ടിയെ ഉപേക്ഷിച്ചു പോയതിനാണ് പൊലിസ് ഇവർക്കെതിരെ കേസെടുത്തത്.

The post കണ്ണൂർ പയ്യന്നൂരിൽ സ്വർണവും പണവുമായി മുങ്ങിയ ഭർതൃമതി പിടിയിൽ first appeared on Keralaonlinenews.