കണ്ണൂരിൽ കോൺഗ്രസ് വിട്ട് എൻ.സി.പി യിൽ ചേർന്നവർക്ക് സ്വീകരണം നൽകി

google news
കണ്ണൂരിൽ കോൺഗ്രസ് വിട്ട് എൻ.സി.പി യിൽ ചേർന്നവർക്ക് സ്വീകരണം നൽകി

കണ്ണൂർ : കോൺഗ്രസ് വിട്ട് എൻ.സി പി യിൽ ചേർന്നവർക്ക് സ്വീകരണം നൽകി.ഇന്ത്യയെ മത രാഷ്ട്ര മാക്കാനുള്ള പ്രവർത്തനമാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്നത്: എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻ്റ്അഡ്വ. പി എം സുരേഷ് ബാബു പറഞ്ഞു.പാർട്ടിയിൽ പുതുതായി ചേർന്നവർക്കൊരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള പ്രവർത്തനമാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്നതെന്നും പ്ലാനിങ് കമ്മിഷൻ രൂപം നൽകിയ സമ്മിശ്ര സമ്പദ്ഘടന ഉയർത്തി പിടിക്കുന്ന പ്രസ്ഥാനം എൻ സി പി മാത്രമാണെന്നും എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. പി എം സുരേഷ് ബാബു പറഞ്ഞു.

കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ദൗത്യം കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും മൺ മറഞ്ഞു പോയ നേതാക്കളുടെ സ്വപ്നങ്ങൾക്ക് വിപരീതമായ പ്രവർത്തനമാണ് അവർ നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ രവീന്ദ്രൻ, കോൺഗ്രസ് എസ് മുൻ സംസ്ഥാന സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ, എൻ എസ് യു മുൻ ദേശീയ സെക്രട്ടറി പി സി സനൂപ്, എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസിൽ നിന്നും രാജിവെച്ചവരാണ് എൻ സി പി യിൽ ചേർന്നത്.

മുൻ മന്ത്രി കെ കുഞ്ഞമ്പുവിന്റെ മക്കളും കോൺഗ്രസ്‌ നേതാക്കളുമായ വി രത്നാകരൻ, വി ബാലകൃഷ്ണൻ, മുൻ കണ്ണൂർ നഗരസഭ കൗൺസിലറും ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റുമായ പി സി അശോക് കുമാർ, വി പി ജയദേവൻ, വളപട്ടണം പ്രതികരണ വേദി സെക്രട്ടറി അദീപ് റഹ്മാൻ, പി ഷനിൻ, എം ഗണേശൻ, എൻ സി ശ്രീജിത്ത്‌ തുടങ്ങിയവരാണ് എൻ സി പി യിൽ ചേർന്നത്.

കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ രാമചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ എ ഗംഗാധരൻ, കെ സുരേശൻ,നേതാക്കളായ പ്രശാന്തൻ മുരിക്കോളി,കെ വിനയരാജ്, സി എച്ച് പ്രഭാകരൻ, എം പ്രഭാകരൻ, അനിൽ പുതിയ വീട്ടിൽ, അജയൻ പായം, കണ്ണൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ കെ രജിത്,നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ പി ശിവദാസ്,നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പ്രദീപൻ തൈക്കണ്ടി, തുടങ്ങിയവർ സംസാരിച്ചു.

The post കണ്ണൂരിൽ കോൺഗ്രസ് വിട്ട് എൻ.സി.പി യിൽ ചേർന്നവർക്ക് സ്വീകരണം നൽകി first appeared on Keralaonlinenews.