ഡാൻസാഫ് പ്രവർത്തനം നിർത്തിയിട്ടില്ലെന്ന് ഡി ജി പി അനിൽ കാന്ത്

google news
ഡാൻസാഫ് പ്രവർത്തനം നിർത്തിയിട്ടില്ലെന്ന് ഡി ജി പി അനിൽ കാന്ത്

കണ്ണൂർ : ഡിസ്ട്രിക്ട് ആൻ്റി നർകോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ പ്രവർത്തനം (ഡൻസാഫ്) നിർത്തിയിട്ടില്ലെന്ന് ഡി.ജി.പി അനിൽ കാന്ത് അറിയിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിൽ അംഗങ്ങളായ പൊലീസുകാർക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അറിയില്ല. അങ്ങനെയെന്തെങ്കിലും പരാതിയുണ്ടെങ്കിൽ അമ്പേഷിക്കും. ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമമഴിച്ചു വിട്ട കേസിലെ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും ഇത്തരം അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു.

കണ്ണൂരിൽ ക്രമസമാധാന നില തൃപ്തികരമാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന അദാലത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

The post ഡാൻസാഫ് പ്രവർത്തനം നിർത്തിയിട്ടില്ലെന്ന് ഡി ജി പി അനിൽ കാന്ത് first appeared on Keralaonlinenews.