ബ്ലൂ ഹൈഡ്രജന്‍ വിപണിയില്‍ ഒന്നാമതാകാനൊരുങ്ങി യു.എ.ഇ

google news
ബ്ലൂ ഹൈഡ്രജന്‍ വിപണിയില്‍ ഒന്നാമതാകാനൊരുങ്ങി യു.എ.ഇ

അബുദാബി : ബ്ലൂ ഹൈഡ്രജന്‍ വിപണിയില്‍ ഒന്നാമതാകാന്‍ ഒരുങ്ങി യു.എ.ഇ. ദുബായില്‍ നടന്ന ഗ്യാസ്‌ടെക് ഇന്‍ഡസ്ട്രി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി എം.ഡി.യും വ്യവസായ, നൂതന സാങ്കേതിക വകുപ്പ് മന്ത്രിയുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബാറാണ് ഇക്കാര്യം വിശദമാക്കിയത്.

പ്രതിവര്‍ഷം മൂന്ന് ലക്ഷം ടണ്‍ ഹൈഡ്രജന്‍ ഇതിനകം തന്നെ അഡ്‌നോക്ക് ഉത്പാദിപ്പിക്കുന്നു. ഉത്പാദനക്ഷമത ഉയര്‍ത്തുന്നതോടെ മേഖലയിലെ ഊര്‍ജ ഉത്പാദനരംഗത്തെ സ്വാധീനശക്തിയായി മാറാന്‍ യു.എ.ഇ.ക്ക് കഴിയും.

കോവിഡില്‍നിന്ന് ലോകം പതിയെ സാധാരണനിലയിലേക്ക് എത്തുമ്പോള്‍ ദ്രാവകരൂപത്തിലുള്ള പ്രകൃതിവാതകത്തിന്റെ ആവശ്യകത ഉയരുകയും വിപണിയില്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നിടപ്പെടുകയും ചെയ്യും. 7.4 ബില്യണ്‍ ക്യൂബിക് അടി വാതകമാണ് യു.എ.ഇ. യുടെ പ്രതിദിന ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്.

The post ബ്ലൂ ഹൈഡ്രജന്‍ വിപണിയില്‍ ഒന്നാമതാകാനൊരുങ്ങി യു.എ.ഇ first appeared on Keralaonlinenews.

Tags