കണ്ണൂർ ചീങ്കണ്ണി പുഴയിൽ കുടുങ്ങിയ കൊമ്പൻ ചെരിഞ്ഞു

google news
കണ്ണൂർ ചീങ്കണ്ണി പുഴയിൽ കുടുങ്ങിയ കൊമ്പൻ ചെരിഞ്ഞു

കേളകം: ആറളം വന്യജീവി സങ്കേതത്തിലെ ചീങ്കണ്ണി പുഴയിൽ കുടുങ്ങിയ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന ആരോ പണവുമായി മൃഗ സ്നേഹികളും നാട്ടുകാരും. രംഗത്തത്തി.

രണ്ടു ദിവസമായി പുഴയിൽ കിടന്നിരുന്ന. ആനയ്ക്കു വേണ്ട ചികിത്സ കിട്ടിയില്ലെന്നാണ് ആരോപണം ഇതു സംബന്ധിച്ച് ഡി.എഫ്.ഒ വിനടക്കം പരാതി നൽകുമെന്ന് പ്രദേശവാസികളും മൃഗസംരക്ഷണ പ്രവർത്തകരും അറിയിച്ചു.

കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ്പരുക്കേറ്റ് പുഴയിൽ ചെരിഞ്ഞത്.
ആറളം വന്യ ജീവി സങ്കേതത്തിനടുത്തെ കേളകത്താണ് സംഭവം. കർണാടക വനത്തിൽ നിന്നും ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് പരുക്കേറ്റതിനാൽ പുഴയിൽ കുടുങ്ങി പോയത്.

കേളകം ചെട്ടിയാംപറമ്പ് ചീങ്കണ്ണിപ്പുഴയിലാണ് കാട്ടാന മണിക്കൂറുകളോളമായി പുഴയിൽ കുടുങ്ങിയത്. കാട്ടാനയ്ക്ക് ഗുരുതരമായ പരുക്കേറ്റതാണ് പുഴയിൽ നിന്നും കരകയറാൻ കഴിയാത്തതിന് കാരണമെന്ന് സംശയിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആറളം വന്യ ജീവി സങ്കേതത്തിൻ്റെ അതിർത്തിയിലാണ് സംഭവം. സ്ഥലത്തേക്ക് കൂടുതൽ വനപാലക സംഘം എത്തിയിട്ടുണ്ട്. ആനയുടെ ശരീരത്തിന്റെ പല ഭാഗത്തും പരിക്കുകൾ കാണാനുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വടം കെട്ടി ആനയെ കരയ്ക്കെത്തിക്കാനുള്ള നീക്കമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയിരുന്നത്. രാത്രി ഏറെ വൈകിയും ഇതിനുള്ള ശ്രമം നടത്തിയിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി മേഖലകളിൽ കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന കൂട്ടത്തിൽ നിന്നും ഒരാനയാണ് വഴി തെറ്റിയതെന്ന് സംശയിക്കുന്നത്. ഒരു മാസം മുൻപ് കർണാടക വനത്തിൽ നിന്നും ആറളം വനമേഖലയിലിറങ്ങിയ കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിച്ചിരുന്നു.

കർണാടക വനത്തിൽ നിന്നും കാട്ടാനകൾ കടന്നു വരുന്നത് തടയാൻ വൈദ്യുതി വേലിക്ക് സർക്കാർ കോടികൾ അനുദിച്ചിട്ടുണ്ട്.

The post കണ്ണൂർ ചീങ്കണ്ണി പുഴയിൽ കുടുങ്ങിയ കൊമ്പൻ ചെരിഞ്ഞു first appeared on Keralaonlinenews.