അനിയത്തിപ്രാവിലെ തന്റെ പ്രതിഫലം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

google news
അനിയത്തിപ്രാവിലെ തന്റെ പ്രതിഫലം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബന്‍. ഇടക്കാലത്ത് ചെയ്ത സിനിമകള്‍ ഒന്നും ശ്രദ്ധിക്കപ്പെടാതായതോടെ സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

അഞ്ചാം പാതിരയുടെ വമ്പന്‍ വിജയം താരത്തിന് സിനിമയില്‍ മറ്റൊരു വഴിത്തിരിവായി മാറി എന്ന് തന്നെ പറയാം…സിനിമയിലെ തകര്‍ച്ചയും വിജയങ്ങളും ഒരുപോലെ നേരിട്ട താരം കൂടിയാണ് കുഞ്ചാക്കോ ബോബന്‍.

ഇപ്പോഴിതാ അനിയത്തിപ്രാവ് എന്ന തന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബന്‍. അമ്പതിനായിരം രൂപയായിരുന്നു അനിയത്തിപ്രാവിലെ തന്റെ പ്രതിഫലം എന്നാണ് ചാക്കോച്ചന്‍ പറയുന്നത്. സുരേഷ് ഗോപി അവതാരകനായെത്തുന്ന സൂര്യ ടീവി സംപ്രേഷണം ചെയ്യുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് കുഞ്ചാക്കോ ബോബന്‍ തന്റെ പ്രതിഫലം വെളിപ്പെടുത്തിയത്.

The post അനിയത്തിപ്രാവിലെ തന്റെ പ്രതിഫലം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍ first appeared on Keralaonlinenews.