ഫസ്റ്റ് ഡോസ് വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കി തളിപ്പറമ്പ നഗരസഭ

google news
ഫസ്റ്റ് ഡോസ് വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കി തളിപ്പറമ്പ നഗരസഭ

തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭയിൽ 18 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകളും കോവിഡ് വാക്സിൻ എടുത്ത് ചരിത്രമായി. കോവിഡ് ബാധിച്ച് 90 ദിവസം തികയാത്തവർ, സ്ഥലത്തില്ലാത്തവർ, ഗുരുതര രോഗം ബാധിച്ചവർ ഒഴികെയുള്ള മുഴുവൻ ആളുകളും വാക്സിൻ എടുത്ത് കഴിഞ്ഞു.

വാക്സിൻ വിതരണം ആരംഭിച്ചത് മുതൽ താലൂക്ക് ഹോസ്പിറ്റൽ,ഏഴോം പിച്ച് സി ,കൂവോട് അർബൻ പി.എച്ച്.സി കൂടാതെ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ മെഗാ ക്യാമ്പുകളിലൂടെയും കൗൺസിലർമാരുടെയും,ആരോഗ്യപ്രവർത്തകരുടെയും, കൂടാതെ വ്യാപാരികൾ , തൊഴിലാളികൾ, ബാർബർ തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പിന്തുണയോടെയും ഒരു പരാതിക്കും ഇട നൽകാതെയാണ് ഫസ്റ്റ് ഡോസ് വാക്സിൻ ലക്ഷ്യം പൂർത്തീകരിച്ചത്.

295 കിടപ്പ് രോഗികൾക്ക് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് വാക്സിൻ നൽകിയിരുന്നു. ലേബർ ഡിപ്പാർട്ട്മെൻ്റിൻ്റെ സഹായത്തോടെ അതിഥി തൊഴിലാളികൾക്കും പ്രത്യേക ക്യാമ്പുകൾ നടത്തി വാക്സിൻ നൽകാൻ കഴിഞ്ഞു .

60 വയസ് കഴിഞ്ഞ വർക്ക് 66 ശതമാനവും 18 വയസ്സ് മുതൽ 60 വയസ്സ് വരെ ഉള്ളവർക്ക് 30 ശതമാനവും സെക്കൻ്റ് ഡോസ് വാക്സിനും നൽകാൻ കഴിഞ്ഞിട്ടുണ്ട് നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ സഹകരണത്തോടെ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയോട് കുടിയാണ് ഈ നേട്ടം കൈവരിച്ചത്.

നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും തളിപ്പറമ്പ നഗര സഭയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതോടപ്പം തുടർന്നും മുഴുവൻ ആളുകൾക്കും സെക്കൻ ഡോസ് വാക്സിൻ നൽകാനും എല്ലാവരുടെയും,പിന്തുണയും സഹായവും ഉണ്ടാവണമെന്ന് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അഭ്യർഥിച്ചു.

The post ഫസ്റ്റ് ഡോസ് വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കി തളിപ്പറമ്പ നഗരസഭ first appeared on Keralaonlinenews.