ഐപിഎല്ലില്‍ ഇന്ന് ബംഗളൂരു കൊല്‍ക്കത്ത പോരാട്ടം

google news
ഐപിഎല്ലില്‍ ഇന്ന് ബംഗളൂരു കൊല്‍ക്കത്ത പോരാട്ടം

ഐ.പി.എല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് , റോയല്‍ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും .അബൂദബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ബാംഗ്ലൂര്‍ മൂന്നാമതും കൊല്‍കത്ത ഏഴാമതുമാണ്. ബംഗലൂരുവിന്റെ നായകസ്ഥാനത്ത് നിന്നും പിന്മാറുമെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യ മത്സരത്തിനിറങ്ങുകയാണ് വിരാട് കോലി .ആദ്യ ഘട്ട മത്സരങ്ങളില്‍ കോലിയും കൂട്ടരും മികച്ച പ്രകടനമാണ് നടത്തിയത്.അഞ്ച് വിജയങ്ങള്‍ അക്കൗണ്ടിലുള്ള ബാംഗ്ലൂരിന് വലിയ സമ്മര്‍ദമില്ലാതെ മത്സരത്തിനിറങ്ങാം…ഓസീസ് താരങ്ങളുടെ പിന്മാറ്റം ടീമിനെ ബാധിച്ചിട്ടുണ്ടെങ്കിലും ഒത്ത പകരക്കാരെ കണ്ടെത്തി ഇതിന് പരിഹാരം കണ്ടെന്ന ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍. കോലിയും മാക്‌സ്വെല്ലും ഡിവില്ലിയേഴ്‌സും തിളങ്ങിയാല്‍ ബാംഗ്ലൂരിന് തിരിഞ്ഞു നോക്കേണ്ടിവരില്ല.

പുതിയ തുടക്കമാണ് കൊല്‍കത്ത പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയം മാത്രമാണ് കൊല്‍കത്തയുടെ അക്കൗണ്ടിലുള്ളത്. നീതീഷ് റാണൈ, രാഹുല്‍ തൃപാട്ടി, ശുഭ്മാന്‍ ഗില്‍ എന്നിവരടങ്ങുന്ന യുവനിരയിലാണ് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ പ്രതീക്ഷ വെയ്ക്കുന്നത്. പേസ് നിരയിലേക്ക് ടിം സൗത്തി എത്തുന്നത് കൊല്‍കത്തയ്ക്ക് ഗുണകരമാകും.കമലേശ് നാഗര്‍കോട്ടിയും പ്രസിദ്ധ് കൃഷ്ണയും ബൗളിംഗ് നിരയിലുണ്ടാകും.സുനില്‍ നരൈന്‍ , വരുണ്‍ചക്രവര്‍ത്തി സഖ്യത്തിനാകും സ്പിന്‍ നിരയുടെ ചുമതല.

The post ഐപിഎല്ലില്‍ ഇന്ന് ബംഗളൂരു കൊല്‍ക്കത്ത പോരാട്ടം first appeared on Keralaonlinenews.

Tags