സ്വര്‍ണ വില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

google news
സ്വര്‍ണ വില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണത്തിന് ഇന്ന് വീണ്ടും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വരെ ഒരു പവന് 34,720 രൂപയായിരുന്നു വില. ഇന്ന് 34,640 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപ കുറഞ്ഞ് 4330 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,200 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില.

സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബര്‍ 4 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,600 ല്‍ എത്തി. സെപ്റ്റംബര്‍ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വര്‍ണവില. സെപ്റ്റംബര്‍ 11 ന് 80 രൂപ കുറഞ്ഞു. അതിനുശേഷം വിലയില്‍ മാറ്റമുണ്ടായിട്ടില്ല. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.

The post സ്വര്‍ണ വില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ first appeared on Keralaonlinenews.