ശബരിമലയില്‍ കന്നി മാസപൂജ ; ആദ്യ ദിവസം എത്തിയത് 2643 തീര്‍ത്ഥാടകര്‍

google news
ശബരിമലയില്‍ കന്നി മാസപൂജ ; ആദ്യ ദിവസം എത്തിയത് 2643 തീര്‍ത്ഥാടകര്‍

പത്തനംതിട്ട : ശബരിമലയില്‍ കന്നിമാസപൂജയ്ക്ക് ആദ്യദിവസം എത്തിയത് 2643 തീര്‍ത്ഥാടകര്‍ മാത്രം.15,000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചത്. ആകെ 3358 പേരാണ് ആദ്യദിവസം തിരഞ്ഞെടുത്തത്. ഇതില്‍ ബുക്ക് ചെയ്ത 715 പേര്‍ എത്തിയില്ല.ശനിയാഴ്ച തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായി. ഉച്ചവരെ മൂവായിരത്തിന് മുകളില്‍ തീര്‍ത്ഥാടകരാണ് എത്തിയത്. വൈകീട്ട് തീര്‍ത്ഥാടകര്‍ കുറഞ്ഞു.

രാവിലെ ഇരുപത്തിയഞ്ച് കലശപൂജയും കളഭാഭിഷേകവും നടന്നു. വൈകീട്ട് പുഷ്പാഭിഷേകവും ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ പടിപൂജയും നടന്നു. ഉദയാസ്തമനഃപൂജയും ഉണ്ടായിരുന്നു. ലക്ഷാര്‍ച്ചന ഇപ്രാവശ്യവും ഉണ്ടായില്ല.

കടകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും ളാഹമുതല്‍ സന്നിധാനംവരെ വളരെ കുറച്ചു കടകള്‍ മാത്രമാണ് തുറന്നത്. സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ അന്നദാനമാണ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായത്. സ്വാമി അയ്യപ്പന്‍ പാതയില്‍ ഇടവിട്ട് ചൂടുവെള്ള വിതരണകേന്ദ്രങ്ങളും ബോര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു.

The post ശബരിമലയില്‍ കന്നി മാസപൂജ ; ആദ്യ ദിവസം എത്തിയത് 2643 തീര്‍ത്ഥാടകര്‍ first appeared on Keralaonlinenews.