എന്താണ്‌ വാട്ട്‌സ്‌ആപ്പ് മള്‍ട്ടി-ഡിവൈസ് സപ്പോര്‍ട്ട് : ലിങ്ക് ചെയ്‌ത ഉപകരണങ്ങളില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഇവയാണ്..

google news
എന്താണ്‌ വാട്ട്‌സ്‌ആപ്പ് മള്‍ട്ടി-ഡിവൈസ് സപ്പോര്‍ട്ട് : ലിങ്ക് ചെയ്‌ത ഉപകരണങ്ങളില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഇവയാണ്..

ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുമായി നാല് ഉപകരണങ്ങള്‍ വരെ ലിങ്കുചെയ്യാന്‍ അനുവദിക്കുന്നതാണ് മള്‍ട്ടി-ഡിവൈസ് സപ്പോര്‍ട്ട് സവിശേഷത. ഇത് ഉപയോഗിച്ച്‌ ഒരു അക്കൗണ്ടുമായി ഫോണ്‍ ഒഴികെയുള്ള, ബ്രൗസറുകളും മറ്റ് ഡിവൈസുകളും ബന്ധിപ്പിക്കാം.

ഇത്തരത്തില്‍ ഉപകരണങ്ങള്‍ ലിങ്ക് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ പ്രധാനമായി വാട്സ്‌ആപ്പ് ഉപയോഗിക്കുന്ന ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും ലിങ്കുചെയ്‌ത മറ്റു ഉപകരണങ്ങളില്‍ നിങ്ങള്‍ക്ക് വാട്സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയും.

അതായത് വാട്സ്‌ആപ്പ് വെബുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും വെബ് ഉപയോഗിക്കാനാകും. നിലവില്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍ മാത്രമേ അതിനു സാധിക്കുകയുള്ളു. അതേസമയം മറ്റു ഉപകരണങ്ങളുമായി ലിങ്ക് ചെയ്ത ശേഷം തുടര്‍ച്ചയായി 14 ദിവസം ആവ ഉപയോഗിച്ചില്ലെങ്കില്‍ തനിയെ ലോഗ് ഔട്ട് ആയി പോവുകയും ചെയ്യും.

മള്‍ട്ടി-ഡിവൈസ് സവിശേഷത വാട്ട്‌സ്‌ആപ്പ് ബീറ്റ, വാട്ട്‌സ്‌ആപ്പ് ബിസിനസ് ആപ്പ് ബീറ്റ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാകും. മള്‍ട്ടി-ഡിവൈസ് സവിശേഷത ലോകമെമ്പാടുമുള്ള മറ്റു ബീറ്റ ഉപയോക്താക്കളിലേക്കും ഉടനെ വ്യാപിപ്പിക്കുമെന്ന് വാട്ട്‌സ്‌ആപ്പ് ഒരു പോസ്റ്റില്‍ പറഞ്ഞു.

ലിങ്കുചെയ്‌ത ഉപകരണങ്ങളില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തവ?

ഇത് വളരെ സഹായകരമായ സവിശേഷത ആണെങ്കിലും പ്രധാന അക്കൗണ്ട് ഉള്ള ഉപകരണത്തില്‍ ലഭ്യമാകുന്ന ചിലത് ഇതില്‍ ലഭിക്കില്ല. തത്സമയ ലൊക്കേഷനുകള്‍ കാണുക, ചാറ്റുകള്‍ പിന്‍ ചെയ്യുക, വാട്ട്‌സ്‌ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ് എന്നിവയില്‍ നിന്നുള്ള ഗ്രൂപ്പ് ക്ഷണങ്ങള്‍ റീസെറ്റ് ചെയ്യുക എന്നിവ ലിങ്ക് ചെയ്ത ഉപകാരണത്തിലൂടെ കഴിയില്ല.

ഉപയോക്താക്കള്‍ക്ക് വളരെ പഴയ വാട്ട്‌സ്‌ആപ്പ് പതിപ്പ് ഉപയോഗിക്കുന്ന ആരെയും വിളിക്കാന്‍ സാധിക്കില്ല. മള്‍ട്ടി-ഡിവൈസ് ബീറ്റയില്‍ എന്‍റോള്‍ ചെയ്യാത്ത ഉപകരണങ്ങളിലേക്ക് ലിങ്കുചെയ്‌ത പോര്‍ട്ടലില്‍ നിന്നോ വാട്ട്‌സ്‌ആപ്പ് ഡെസ്‌ക്‌ടോപ്പില്‍ നിന്നോ വിളിക്കുന്നതും പിന്തുണയ്‌ക്കില്ല.

അതേസമയം, ഈ അക്കൗണ്ടുകള്‍ മള്‍ട്ടി-ഡിവൈസ് ബീറ്റയില്‍ ചേര്‍ന്നില്ലെങ്കില്‍ പോര്‍ട്ടലിലെ മറ്റ് വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കില്ല. വാട്ട്‌സ്‌ആപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് അവരുടെ ബിസിനസ് പേരോ ലേബലുകളോ വാട്ട്‌സ്‌ആപ്പ് വെബ് അല്ലെങ്കില്‍ ഡെസ്‌ക്‌ടോപ്പില്‍ നിന്ന് എഡിറ്റ് ചെയ്യാന്‍ കഴിയില്ല.

The post എന്താണ്‌ വാട്ട്‌സ്‌ആപ്പ് മള്‍ട്ടി-ഡിവൈസ് സപ്പോര്‍ട്ട് : ലിങ്ക് ചെയ്‌ത ഉപകരണങ്ങളില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഇവയാണ്.. first appeared on Keralaonlinenews.

Tags