സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

google news
സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. പവന് 34,720 രൂപയും ഗ്രാമിന് 4340 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. ഇന്നലെ മാസത്തിലാദ്യമായി സ്വര്‍ണവില പവന് 34,000ല്‍ താഴെ എത്തിയിരുന്നു. ഈ വില തന്നെയാണ് ഇന്നും തുടരുന്നത്.

വ്യാഴാഴ്ചയും സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,200 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. ചൊവ്വാഴ്ച വരെ തുടര്‍ച്ചയായ നാലു ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവില ബുധനാഴ്ച്ച കൂടിയിരുന്നു. സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബര്‍ 4 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,600 ല്‍ എത്തി.

സെപ്റ്റംബര്‍ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വര്‍ണവില. സെപ്റ്റംബര്‍ 11 ന് 80 രൂപ കുറഞ്ഞു. അതിനുശേഷം വിലയില്‍ മാറ്റമുണ്ടായിട്ടില്ല. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

The post സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ first appeared on Keralaonlinenews.