മെറ്റാലിക് മാക്സി ഗൗണിൽ തിളങ്ങി മലൈക അറോറ

google news
മെറ്റാലിക് മാക്സി ഗൗണിൽ തിളങ്ങി മലൈക അറോറ

ഫിറ്റ്നസിന്റെ കാര്യത്തിലായാലും ഫാഷൻറെ കാര്യത്തിലായാലും ബോളിവുഡിലെ യുവനടിമാര്‍ക്ക് ഒരു വെല്ലുവിളിയാണ് 46കാരിയായ മലൈക അറോറ. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എന്നും ആരാധകരെ അദ്ഭുതപ്പെടുത്താറുണ്ട്.

ഇപ്പോഴിതാ മെറ്റാലിക് മാക്സി ഗൗണിൽ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. സീ ഗ്രീന്‍, ലാവണ്ടര്‍, പിങ്ക്, ബ്ലൂ എന്നീ നിറങ്ങളുടെ കോമ്പിനേഷനിലാണ് മെറ്റാലിക് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1,69,712 രൂപയാണ് ഈ ഗൗണിന്‍റെ വില.

ഡിസൈനർ ജെമി മാലൗഫിന്റെ 2021 വിന്റർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ മലൈക തന്നെയാണ് പങ്കുവച്ചത്.

The post മെറ്റാലിക് മാക്സി ഗൗണിൽ തിളങ്ങി മലൈക അറോറ first appeared on Keralaonlinenews.