വാക്സീന്റെ രണ്ടാം ഡോസിനുള്ള ഇടവേള ചിലർക്കു മാത്രം ഇളവ് നൽകിയത് എന്തുകൊണ്ട് ഹൈക്കോടതി

google news
വാക്സീന്റെ രണ്ടാം ഡോസിനുള്ള ഇടവേള  ചിലർക്കു മാത്രം ഇളവ് നൽകിയത് എന്തുകൊണ്ട് ഹൈക്കോടതി

കൊച്ചി ∙ കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള ഇടവേള 84 ദിവസമെന്നത് സംബന്ധിച്ച് ചിലർക്കു മാത്രം ഇളവ് നൽകിയത് എന്തുകൊണ്ടാണെന്നു ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ ഇന്നുതന്നെ വിശദീകരണ പത്രിക നൽകാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകിയ ജസ്റ്റിസ് പി.ബി.സുരേഷ്കുമാർ ഇതുസംബന്ധിച്ച ഹർജി നാളെ വിധി പറയാൻ മാറ്റി.

തൊഴിലാളികൾക്ക് രണ്ടാമത്തെ ഡോസ് നൽകുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. 84 ദിവസത്തെ ഇടവേള വേണമെന്ന വ്യവസ്ഥ വിദേശത്ത് ജോലിക്കും പഠനത്തിനും പോകുന്നവർക്കും ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ പോയവർക്കും ഇളവു ചെയ്തു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയതായി ഹർജിക്കാർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇത്തരത്തിൽ ഇളവ് നൽകുന്നതെങ്ങനെയാണെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചത്.

‍രോഗഭീഷണി ഏറ്റവും കൂടുതൽ നേരിടുന്ന ഡോക്ടർമാർ, നഴ്സുമാർ അടക്കം ആരോഗ്യപ്രവർത്തകർ, പൊലീസ് തുടങ്ങിയ മുന്നണി പോരാളികൾക്ക് നാലാഴ്ചയ്ക്കുശേഷം രണ്ടാമത്തെ ഡോസ് എടുക്കാൻ സർക്കാർ അനുമതി നൽകിയെന്നും ഹർജിക്കാരൻ അറിയിച്ചു. 

The post വാക്സീന്റെ രണ്ടാം ഡോസിനുള്ള ഇടവേള ചിലർക്കു മാത്രം ഇളവ് നൽകിയത് എന്തുകൊണ്ട് ഹൈക്കോടതി first appeared on Keralaonlinenews.