കോണ്‍ഗ്രസ്​ മുങ്ങുകയല്ല ; മുക്കുകയാണെന്ന്​ ഷിബു ബേബി ജോണ്‍

google news
കോണ്‍ഗ്രസ്​ മുങ്ങുകയല്ല ; മുക്കുകയാണെന്ന്​ ഷിബു ബേബി ജോണ്‍

സംസ്​ഥാന കോണ്‍ഗ്രസിലെ പ്രശ്​നങ്ങളില്‍ വിമര്‍ശനവുമായി യു.ഡി.എഫ്​ ഘടകകക്ഷിയായ ആര്‍.എസ്.പിയുടെ നേതാവ്​ ഷിബു ബേബി ജോണ്‍.കോണ്‍ഗ്രസ്​ മുങ്ങുകയല്ലെന്നും ചിലര്‍ മുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുങ്ങുന്ന കപ്പലില്‍ നില്‍ക്കാം. പക്ഷേ, മുക്കുകയാണെന്ന്​ തിരിച്ചറിഞ്ഞുകൊണ്ട്​ അതിലെങ്ങിനെ നില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന്​ യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസങ്ങളുന്നയിച്ച ആര്‍.എസ്​.പി, തല്‍കാലം യു.ഡി.എഫ്​ യോഗത്തില്‍ പ​ങ്കെടുക്കുന്നില്ലെന്ന്​ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ്​ അദ്ദേഹത്തിന്‍റെ പ്രസ്​താവന.

കോണ്‍ഗ്രസ്​ പാര്‍ട്ടി ഈ രാജ്യത്ത്​ ആവശ്യമാണെന്ന്​ തിരിച്ചറിഞ്ഞാണ്​ തങ്ങള്‍ കൂടെ നില്‍ക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ തിരിച്ചറിവ്​ കോണ്‍ഗ്രസിലെ ഗ്രൂപ്പ്​ നേതാക്കള്‍ക്കില്ല. മറ്റു സംസ്​ഥാനങ്ങളില്‍ കോണ്‍ഗ്രസ്​ നാമാവശേഷമായതില്‍ നിന്ന്​ സംസ്​ഥാനത്തെ കോണ്‍ഗ്രസ്​ നേതാക്കള്‍ പാഠം പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന്​ ഇനി രക്ഷയില്ലെന്ന്​ താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട്​ സംസ്​ഥാന കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളടക്കം ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ്​ ഷിബു ബേബി ജോണിന്‍റെ പരോക്ഷ പ്രതികരണം.

The post കോണ്‍ഗ്രസ്​ മുങ്ങുകയല്ല ; മുക്കുകയാണെന്ന്​ ഷിബു ബേബി ജോണ്‍ first appeared on Keralaonlinenews.