ശബരിമല ശാന്തിയായി മലയാള ബ്രാഹ്മണരെ മാത്രം നിയമിക്കുന്നത് കേരളത്തിന് അപമാനകരം: ബിഡിജെഎസ്

google news
ശബരിമല ശാന്തിയായി മലയാള ബ്രാഹ്മണരെ മാത്രം നിയമിക്കുന്നത് കേരളത്തിന് അപമാനകരം: ബിഡിജെഎസ്

തലശ്ശേരി: ശബരിമലയിലെ ശാന്തി നിയമനത്തിന് തന്ത്രി മന്ത്രപൂജാവിധികൾ പഠിച്ച ദളിത്,പിന്നോക്കക്കാരെ ഒഴിവാക്കി മലയാള ബ്രാഹ്മണരെ മാത്രം നിയമിക്കുന്നത് കേരളത്തിന് അപമാനകരമെന്ന് ബിഡിജെഎസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇ.മനീഷ്. എന്ത് നവോത്ഥാനമാണ് നാട്ടിൽ നടക്കുന്നതെന്ന് മനസിലാകുന്നില്ല. സദാസമയവും പുരോഗമനവും നവോത്ഥാനവും പറയുന്നവർ കേരള ചിന്താഗതിയെയും സംസ്‌കാരത്തെയും അപമാനിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ ബി.ഡി.ജെ.എസ് തലശ്ശേരി താലൂക്ക് ഓഫീസിനുമുന്നിൽ പിന്നാക്കക്കാർക്കായി ശ്രീകോവിൽ പ്രവേശന വിളംബരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ജിതേഷ് വിജയൻ പിസി പുഷ്പരാജ്, സി കെ വത്സരാജ്, ചിത്രൻ കണ്ടോത്ത്, എംകെ രാജീവൻ ,ടി കെ ബിന്ദു, ഭീഷ്മ ജിതേഷ് , കെപി വികാസ് ബാബു എന്നിവർ പ്രസംഗിച്ചു.

The post ശബരിമല ശാന്തിയായി മലയാള ബ്രാഹ്മണരെ മാത്രം നിയമിക്കുന്നത് കേരളത്തിന് അപമാനകരം: ബിഡിജെഎസ് first appeared on Keralaonlinenews.